- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര കരിക്കുലം പിന്തുടരുന്നില്ല; അസൈബയിലെ ഭാരതീയ വിദ്യാഭവന് കീഴിലുള്ള സ്‌കൂൾ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശം നല്കി ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം; മലയാളികളടക്കമുള്ള നിരവധി പ്രവാസി വിദ്യാർത്ഥികൾ ആശങ്കയിൽ
മസ്‌കത്ത്: അന്താരാഷ്ട്ര കരിക്കുലം പിന്തുടരാത്തതിന്റെ പേരിൽ ഭാരതീയ വിദ്യാഭവന് കീഴിൽ പ്രവർത്തിക്കുന്ന അസൈബയിലെ മോഡൺ ഇന്റർനാഷനൽ സകൂളിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്കി. ഇതോടെ മലയാളികൾപ്പെടെ ആയിരത്തോളം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലായിരിക്കുകയാണ് ്. കുട്ടികളുടെ ഭാവിയെ കുറിച്ച ആശങ്കയിലാണ് രക്ഷാകർത്താക്കൾ. സി.ബി.എസ്.ഇ ഇന്റർനാഷനൽ കരിക്കുലത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്നു കാട്ടിയാണ് സർക്കുലർ. കഴിഞ്ഞ 11നാണ് സ്‌കൂൾ അധികൃതർ ഇതുസംബന്ധിച്ച് രക്ഷാകർത്താക്കൾക്ക് സർക്കുലർ അയച്ചത്. സി.ബി.എസ്.ഇ ഇന്റർനാഷനൽ കരിക്കുലത്തിൽ അദ്ധ്യാപനം തുടരാൻ അനുവദിക്കണമെന്ന് അപേക്ഷ യുമായി വിദ്യാഭ്യാസ മന്ത്രാലയത്തെ വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്‌ളെന്ന് സർക്കുലറിൽ പറയുന്നു. വാദികബീർ ഇന്ത്യൻ സ്‌കൂളിന്റെ ശാഖ നിലവിലെ കാമ്പസിൽ ആരംഭിക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച് മന്ത്രാലയത്തിൽ നിന്ന് അനുമതി നേടുന്നത് അടക്കം ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സർ
മസ്‌കത്ത്: അന്താരാഷ്ട്ര കരിക്കുലം പിന്തുടരാത്തതിന്റെ പേരിൽ ഭാരതീയ വിദ്യാഭവന് കീഴിൽ പ്രവർത്തിക്കുന്ന അസൈബയിലെ മോഡൺ ഇന്റർനാഷനൽ സകൂളിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നല്കി. ഇതോടെ മലയാളികൾപ്പെടെ ആയിരത്തോളം വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലായിരിക്കുകയാണ് ്. കുട്ടികളുടെ ഭാവിയെ കുറിച്ച ആശങ്കയിലാണ് രക്ഷാകർത്താക്കൾ.
സി.ബി.എസ്.ഇ ഇന്റർനാഷനൽ കരിക്കുലത്തിലുള്ള പ്രവർത്തനം അവസാനിപ്പിക്കണമെന്നു കാട്ടിയാണ് സർക്കുലർ. കഴിഞ്ഞ 11നാണ് സ്‌കൂൾ അധികൃതർ ഇതുസംബന്ധിച്ച് രക്ഷാകർത്താക്കൾക്ക് സർക്കുലർ അയച്ചത്. സി.ബി.എസ്.ഇ ഇന്റർനാഷനൽ കരിക്കുലത്തിൽ അദ്ധ്യാപനം തുടരാൻ അനുവദിക്കണമെന്ന് അപേക്ഷ യുമായി വിദ്യാഭ്യാസ മന്ത്രാലയത്തെ വസ്തുതകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്‌ളെന്ന് സർക്കുലറിൽ പറയുന്നു.
വാദികബീർ ഇന്ത്യൻ സ്‌കൂളിന്റെ ശാഖ നിലവിലെ കാമ്പസിൽ ആരംഭിക്കാനാണ് ശ്രമം. ഇതുസംബന്ധിച്ച് മന്ത്രാലയത്തിൽ നിന്ന് അനുമതി നേടുന്നത് അടക്കം ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും സർക്കുലറിൽ പറയുന്നു.
ദേശീയതലത്തിലുള്ള സിലബസാണ് സ്‌കൂൾ പിന്തുടരുന്നത്. സ്‌കൂളിന്റെ ഉടമകൾക്ക് ഇക്കാര്യത്തിൽ അറിവുള്ളതാണ്. ദേശീയ സിലബസ് പിന്തുടരുന്നതിനാലാണ് സ്‌കൂൾ പൂട്ടാൻ നിർദേശിച്ചതെന്ന് മന്ത്രാലയം വക്താവ് പറഞ്ഞു.