മസ്‌കത്ത്: ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ അനുവദിച്ചതിന് പിന്നാലെ വിദേശ നിക്ഷേപകർക്കു ഭൂമിയുടെ ഉടമസ്ഥാവകാശം ലഭിക്കുമെന്ന് ഉറപ്പായി. സർക്കാർ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് പ്രകാരമാണ് ലഭ്യമാകുക.ഒമാൻ വിഷൻ 2040 പദ്ധതിക്ക് ഉയർന്ന വളർച്ചാനിരക്ക് കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സാമ്പത്തിക ഉത്തേജന പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകിയതോടെയാണ് പുതിയ മാറ്റങ്ങൾ കൈവരുതൃക.

രാജ്യത്ത് നിക്ഷേപം വർധിപ്പിക്കാനും പ്രതിസന്ധികാലത്ത് വ്യവസായ അന്തരീക്ഷം സുഗമമാക്കാനുമുള്ള നിരവധി ഇളവുകളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനങ്ങൾ. പുതിയ നിക്ഷേപകർക്കു റജിസ്‌ട്രേഷൻ ഫീസ് ഇളവ്, ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കു ആദായ നികുതി കുറക്കൽ, വിദേശികൾക്ക് ദീർഘകാല വീസ അടക്കമുള്ള നിരവധി ഇളവുകൾ ഉത്തേജന പദ്ധതിയിലുണ്ടെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശമാണ് ഇതിൽ പ്രധാനം.

5,000 ചതുരശ്ര മീറ്ററിലേറെ ഭൂമിയോ പാട്ട ഭൂമിയോ വിദേശ കമ്പനികൾക്കു സ്വന്തം ഉടമസ്ഥതയിൽ വെക്കാൻ അവകാശം നൽകുന്നതാണിത്. അതേസമയം, ഈ ഭൂമി വാണിജ്യം, പാർപ്പിടം, വിനോദസഞ്ചാരം, വ്യവസായം എന്നീ ആവശ്യങ്ങൾക്കാകണം ഉപയോഗിക്കേണ്ടത്. നേരത്തേ വിദേശ കമ്പനികൾക്കു ഭൂമി സ്വന്തമാക്കാൻ അവകാശമുണ്ടായിരുന്നില്ല. ഇതിന്റെ വ്യവസ്ഥകളും മാനദണ്ഡങ്ങളു പിന്നീട് പ്രഖ്യാപിക്കും.

നേരത്തേ പ്രഖ്യാപിച്ച സാമ്പത്തിക പരിഷ്‌കരണ നടപടികൾക്കൊപ്പം സാമ്പത്തിക ഉത്തേജന പദ്ധതിയും ചേരുമ്പോൾ വിദേശ നിക്ഷേപ ഒഴുക്ക് രാജ്യത്തേ ക്കുണ്ടാകും. നേരത്തേ പ്രഖ്യാപിച്ച ഇടക്കാല സാമ്പത്തിക പദ്ധതി (തവാസുൻ) ചെറുകിട വ്യവസായങ്ങൾക്കും വിദേശ നിക്ഷേപത്തിനും സഹായിക്കുമെന്നും മന്ത്രി അൽ യൂസുഫ് പറഞ്ഞു.