- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ അടുത്തവർഷം ശമ്പളവർധന; അടുത്തവർഷമുണ്ടാകുന്നത് മൂന്ന് ശതമാനം വർദ്ധനവ്; ഏറ്റവുംവലിയ ശമ്പളവർധനവ് ഖത്തറിൽ
മസ്‌കത്ത്: 2017ൽ ഒമാനിൽ മൂന്നുശതമാനം ശമ്പളം വർധിക്കുമെന്ന് സർവേ. ഹായ് ഗ്രൂപ് പേ നെറ്റ് സംഘടിപ്പിച്ച സർവേയിൽനിന്നുള്ള വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016നെ അപേക്ഷിച്ച് അടുത്തവർഷം ശമ്പളവർധന ഒരു ശതമാനം കുറവാണ്. 2016ൽ രാജ്യത്ത് നാലുശതമാനം ശമ്പളം വർധിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് കിഴിച്ചാൽ 2016ലെ ശമ്പളവർധന 3.1 ശതമാനവും 2017ലേത് 1.8 ശതമാനവുമാണ്. 110 രാജ്യങ്ങളിലെ 25,000 സ്ഥാപനങ്ങളിലായി ജോലിചെയ്യുന്ന രണ്ടുകോടി ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സർവേ പൂർത്തിയാക്കിയത്. ജി.സി.സി രാജ്യങ്ങളിൽ ഖത്തറിലാണ് ഏറ്റവുംവലിയ ശമ്പളവർധന രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് കിഴിച്ചശേഷം 2.1 ശതമാനം ശമ്പളവർധന ഖത്തറിൽ രേഖപ്പെടുത്തി. ബഹ്‌റൈനിലും ഒമാന് തുല്യമായ (1.8 ശതമാനം) ശമ്പളവർധനയുണ്ടാവും. സൗദി അറേബ്യയിലും കുവൈത്തിലും 0.8 ശതമാനവും യു.എ.ഇയിൽ 0.5ശതമാനവുമായിരിക്കും ശമ്പളം വർധിക്കുക. അതേസമയം, വിവിധ ഹ്യൂമൻ റിസോഴ്‌സസ് കമ്പനികൾ സർവേയെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
മസ്‌കത്ത്: 2017ൽ ഒമാനിൽ മൂന്നുശതമാനം ശമ്പളം വർധിക്കുമെന്ന് സർവേ. ഹായ് ഗ്രൂപ് പേ നെറ്റ് സംഘടിപ്പിച്ച സർവേയിൽനിന്നുള്ള വിവരങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016നെ അപേക്ഷിച്ച് അടുത്തവർഷം ശമ്പളവർധന ഒരു ശതമാനം കുറവാണ്. 2016ൽ രാജ്യത്ത്
നാലുശതമാനം ശമ്പളം വർധിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് കിഴിച്ചാൽ 2016ലെ ശമ്പളവർധന 3.1 ശതമാനവും 2017ലേത് 1.8 ശതമാനവുമാണ്.
110 രാജ്യങ്ങളിലെ 25,000 സ്ഥാപനങ്ങളിലായി ജോലിചെയ്യുന്ന രണ്ടുകോടി ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സർവേ പൂർത്തിയാക്കിയത്. ജി.സി.സി രാജ്യങ്ങളിൽ ഖത്തറിലാണ് ഏറ്റവുംവലിയ ശമ്പളവർധന രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് കിഴിച്ചശേഷം 2.1 ശതമാനം ശമ്പളവർധന ഖത്തറിൽ രേഖപ്പെടുത്തി. ബഹ്‌റൈനിലും ഒമാന് തുല്യമായ (1.8 ശതമാനം) ശമ്പളവർധനയുണ്ടാവും.
സൗദി അറേബ്യയിലും കുവൈത്തിലും 0.8 ശതമാനവും യു.എ.ഇയിൽ 0.5ശതമാനവുമായിരിക്കും ശമ്പളം വർധിക്കുക. അതേസമയം, വിവിധ ഹ്യൂമൻ റിസോഴ്‌സസ് കമ്പനികൾ സർവേയെ തള്ളിപ്പറഞ്ഞിട്ടുണ്ട്.