രാജ്യത്തെ കോവിഡ് സാഹചര്യം രൂക്ഷമാകുന്നു. 72 മണിക്കൂറിനിടെ 3,139 പേർക്ക് കോവിഡ് സ്ഥിരീകരച്ചു. ഇതോടെ ആകെ കോവിഡ് കേസുകൾ 163,157 ആയി ഉയർന്നു. 31 രോഗികൾ കൂടി മരണപ്പെട്ടതോടെ മരണ സംഖ്യ 1712 ആയി. മൂന്നു ദിവസത്തിനിടെ 2038 പേർ രോഗമുക്തി നേടി. ഇതിനോടകം കോവിഡ് ഭേദമായവരുടെ എണ്ണം 146,677 ആയി ഉയർന്നു. എന്നാൽ, കോവിഡ് മുക്തി നിരക്ക് 90 ശതമാനമായി കുറഞ്ഞു.

24 മണിക്കൂറിനിടെ 97 കോവിഡ് രോഗികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 590 രോഗികൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ 186 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഏപ്രിൽ ഒന്ന് മുതൽ മെയ്‌ 31 വരെയുള്ള കാലയളവ് കൂടുതൽ നിർണായകമാണെന്നും കോവിഡ് വ്യാപനം ശക്തമായേക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

മുൻകരുതൽ നടപടികളുടെ ഭാഗമായി ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളും അമ്പലങ്ങളും അടച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി.ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടൽ പ്രാബല്യത്തിലുണ്ടാകും. വിശ്വാസികൾ വീടുകളിലും വാടകക്കെടുത്ത ഹാളുകളിലും മറ്റും പ്രാർത്ഥനക്കായി ഒത്തുചേരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും ദേവാലയങ്ങളുമായി ബന്ധപ്പെട്ടവർ അറിയിച്ചു.