- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാനിൽ 36 പേർക്ക് കൂടി കോവിഡ് സ്ഥീരീകരിച്ചു
മസ്‌കത്ത്: ഒമാനിൽ മൂന്ന് ദിവസത്തിനിടെ 36 പേർക്ക് കൂടി കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 55 പേർ രോഗമുക്തരായി.
പുതിയതായി കോവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,365 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 2,99,754 പേരും ഇതിനോടകം രോഗമുക്തരായി. 4,112 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ 499 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. നിലവിൽ 98.5 ശതമാനമാണ് ഒമാനിലെ കോവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഒരാളെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ ഒമ്പത് പേരാണ് നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.
ന്യൂസ് ഡെസ്ക്
Next Story