- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം ഒട്ടകത്തിൽ ഇടിച്ച് അപകടം; മസ്‌കത്തിൽ മലയാളി യുവാവ് മരിച്ചു; കോഴിക്കോട് സ്വദേശി അപകടത്തിൽ പെട്ടത് ജോലിക്കിടെ
വാഹനം ഒട്ടകത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മസ്‌കത്തിൽ മലയാളി യുവാവ് മരിച്ചു.കുറ്റ്യാടി- നിട്ടൂർ പൊയിൽ അലി (50) ആണ് മരിച്ചത്. മസ്‌കത്തിൽ നിന്ന് എണ്ണൂറ് കിലോമീറ്ററോളം അകലെ ദോഫാർ ഗവർണറേറ്റിലെ മർമൂലിൽ രാത്രി എട്ടരയോടെയായിരുന്നു അപകടം. ആലി ജോലി ചെയ്തിരുന്ന ബേക്കറിയിലെ ഡെലിവറി വാഹനത്തിൽ മടങ്ങി വരുന്നതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞുവീണ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.റോയൽ ഒമാൻ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.ഭാര്യ റോസിന. ഡിഗ്രി വിദ്യാർത്ഥി ആസിഫ, പത്താം ക്ലാസ് വിദ്യാർത്ഥി ഹിബ ഫാത്തിമ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി നസ്റീന മറിയംവി എന്നിവർ മക്കളാണ്. മാതാവ് പരേതയായ പൊയിൽ മറിയം. അന്ത്രു, സൂപ്പി, മൂസ, ഇബ്റാഹിം, സാറ എന്
വാഹനം ഒട്ടകത്തിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ മസ്‌കത്തിൽ മലയാളി യുവാവ് മരിച്ചു.കുറ്റ്യാടി- നിട്ടൂർ പൊയിൽ അലി (50) ആണ് മരിച്ചത്. മസ്‌കത്തിൽ നിന്ന് എണ്ണൂറ് കിലോമീറ്ററോളം അകലെ ദോഫാർ ഗവർണറേറ്റിലെ മർമൂലിൽ രാത്രി എട്ടരയോടെയായിരുന്നു അപകടം.
ആലി ജോലി ചെയ്തിരുന്ന ബേക്കറിയിലെ ഡെലിവറി വാഹനത്തിൽ മടങ്ങി വരുന്നതിനിടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒട്ടകത്തെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഒരു വശത്തേക്ക് മറിഞ്ഞുവീണ വാഹനത്തിന്റെ മുൻഭാഗം പൂർണമായും തകർന്നു.റോയൽ ഒമാൻ പൊലീസ് എത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല.
മൃതദേഹം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.ഭാര്യ റോസിന. ഡിഗ്രി വിദ്യാർത്ഥി ആസിഫ, പത്താം ക്ലാസ് വിദ്യാർത്ഥി ഹിബ ഫാത്തിമ, അഞ്ചാം ക്ലാസ് വിദ്യാർത്ഥി നസ്റീന മറിയംവി എന്നിവർ മക്കളാണ്. മാതാവ് പരേതയായ പൊയിൽ മറിയം. അന്ത്രു, സൂപ്പി, മൂസ, ഇബ്റാഹിം, സാറ എന്നിവർ സഹോദരങ്ങളാണ്.