- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികൾ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ ഒട്ടകത്തെ ഇടിച്ച് അപകടം; മലയാളി വിദ്യാർത്ഥിനി മരിച്ചു; മരിച്ചത് കണ്ണൂർ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി
സലാല: ഒമാനിൽ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കൈതേരി താഹിറിന്റെ മകളും സലാല ഇന്ത്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഷഹാരിസ് (15) ആണ് മരിച്ചത്. ജഅ്ലാൻ ബനീബുആലിയിൽ ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് അപകടം. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. താഹിറിനും ഭാര്യക്കും മകനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തൽക്ഷണം മരിക്കുകയായിരുന്നു.
സലാല: ഒമാനിൽ മലയാളി വിദ്യാർത്ഥിനി വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് കൈതേരി താഹിറിന്റെ മകളും സലാല ഇന്ത്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഷഹാരിസ് (15) ആണ് മരിച്ചത്.
ജഅ്ലാൻ ബനീബുആലിയിൽ ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് അപകടം. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. താഹിറിനും ഭാര്യക്കും മകനും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ ഷഹാരിസ് തൽക്ഷണം മരിക്കുകയായിരുന്നു.
Next Story