മസ്‌കത്ത്: രാജ്യത്തെ സർക്കാർ ഡോക്ടർമാർക്ക് ഇനി സ്വകാര്യ മേഖലയിലും സേവനം ചെയ്യാം. വിദേശികൾ ഉൾപ്പടെയുള്ള ഡോക്ടർമാർക്ക് ഗുണകരമാകുന്ന ഉത്തരവ് ആരോഗ്യമന്ത്രാലയം ആണ് പുറത്ത് വിട്ടത്.

പൊതു ആരോഗ്യ സ്ഥാപനങ്ങളിലെ തൊഴിൽ സമയത്തിന് പുറമെയുള്ള മണിക്കൂറുകളിൽ സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ സേവനം ചെയ്യാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു.