- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നഷ്ട ഭീതിയിൽ മലയാളികൾ ഉൾപ്പെട്ട ഡോക്ടർമാരും നഴ്‌സുമാരും; ഉയർന്ന തസ്തികയിൽ ജോലിചെയ്യുന്ന വിദേശി ഡോക്ടർമാർക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനം
ഒമാനിലെ മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരും നഴ്‌സുമാരും തൊഴിൽനഷ്ട ഭീഷണിയിൽ.415 വിദേശി നഴ്സ്മാർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് 80 വിദേശി ഡോക്ടർമാർക്ക് കൂടി തൊഴിൽ നഷ്ടമാകുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 80 മുതിർന്ന ഡോക്ടർമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്നാണ് റിപ്പോർട്ട്. ഈ വർഷം തന്നെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കും. ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ സ്വദേശി ഡോക്ടർമാർ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് പുതിയ നിയമനങ്ങൾ ഉണ്ടാകും. 415 വിദേശി നഴ്സുമാർക്ക് ജോലി നഷ്ടമാകുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ടും ഉണ്ടായിരുന്നു. മലയാളികൾ അടക്കമുള്ള നഴ്സുമാർക്ക് ഇതിനോടകം നോട്ടീസ് ലഭിച്ചു കഴിഞ്ഞു. മൂന്ന് മാസം മുമ്പ് ലഭിച്ച നോട്ടീസ് പ്രകാരം അടുത്ത മാസം ഒന്ന് വരെ മാത്രമെ ജോലി ഉണ്ടാവുകയുള്ളൂ. ആരോഗ്യ രംഗത്തെ സ്വദേശിവത്കരണം 65 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്.
ഒമാനിലെ മലയാളികൾ ഉൾപ്പെടെയുള്ള ഡോക്ടർമാരും നഴ്‌സുമാരും തൊഴിൽനഷ്ട ഭീഷണിയിൽ.415 വിദേശി നഴ്സ്മാർക്ക് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് 80 വിദേശി ഡോക്ടർമാർക്ക് കൂടി തൊഴിൽ നഷ്ടമാകുമെന്ന റിപ്പോർട്ട് പുറത്ത് വന്നത്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന 80 മുതിർന്ന ഡോക്ടർമാർക്ക് പകരം സ്വദേശികളെ നിയമിക്കുമെന്നാണ് റിപ്പോർട്ട്.
ഈ വർഷം തന്നെ വിദേശികൾക്ക് പകരം സ്വദേശികളെ നിയമിക്കും. ജോലിയിൽ പ്രവേശിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പരീക്ഷ സ്വദേശി ഡോക്ടർമാർ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം വരുന്ന മുറയ്ക്ക് പുതിയ നിയമനങ്ങൾ ഉണ്ടാകും.
415 വിദേശി നഴ്സുമാർക്ക് ജോലി നഷ്ടമാകുമെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോർട്ടും ഉണ്ടായിരുന്നു. മലയാളികൾ അടക്കമുള്ള നഴ്സുമാർക്ക് ഇതിനോടകം നോട്ടീസ് ലഭിച്ചു കഴിഞ്ഞു. മൂന്ന് മാസം മുമ്പ് ലഭിച്ച നോട്ടീസ് പ്രകാരം അടുത്ത മാസം ഒന്ന് വരെ മാത്രമെ ജോലി ഉണ്ടാവുകയുള്ളൂ. ആരോഗ്യ രംഗത്തെ സ്വദേശിവത്കരണം 65 ശതമാനത്തിലേക്ക് ഉയർന്നിരിക്കുകയാണ്.