മസ്‌കത്ത്: ഇനി ഒമാനിൽ പ്രാഥമിക ലൈസൻസ് അനുവദിക്കുന്നതിൽ അടക്കം നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.ഇനി മുതൽ പ്രാഥമിക ലൈസൻസ് ഒരു വർഷത്തെ കാലാവധിയിൽ മാത്രമാകും. ലൈറ്റ്, ഹെവി, മോട്ടോർബൈക്ക് ലൈസൻസുകൾക്ക് ഇത് ബാധകമാണ്. തുടർന്ന് ഒരു വർഷത്തെ ബ്ലാക്ക് പോയിന്റുകൾ അടിസ്ഥാനപ്പെടുത്തിയാകും ലൈസൻസ് പുതുക്കി നൽകുക. ഈ വർഷമാണ് ബ്ലാക്ക് പോയിന്റ് സംവിധാനം പ്രാബല്യത്തിൽ വന്നത്. ഭാഗമായി ലൈസൻസ് അനുവദിക്കുന്നതിലെ ഭേദഗതി പ്രാബല്യത്തിൽ.

ആറിൽ കൂടുതൽ ബ്ലാക്ക് പോയിന്റുകളുണ്ടങ്കിൽ ഇനി ലൈസൻസ് പുതുക്കി നൽകുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. ഏഴ് മുതൽ 12 ബ്ലാക്ക്പോയിന്റുകളുള്ളവർക്ക് ഒരു വർഷത്തേക്ക് കൂടി മാത്രമെ ലൈസൻസ് പുതുക്കി നൽകുകയുള്ളൂ. ആദ്യ വർഷം തന്നെ 12ൽ കൂടുതൽ ബ്ലാക്ക് മാർക്ക് ലഭിച്ചാൽ തുടക്കക്കാരുടെയും പത്ത് ബ്ലാക്ക് മാർക്ക് ലഭിക്കുന്ന പുതുക്കലുകാരുടെയും ലൈസൻസ് റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു. റദ്ദാക്കപ്പെടുന്ന ലൈസൻസ് ഉടമകൾ വീണ്ടും തുടക്കം മുതലെ ലൈസൻസിന് അപേക്ഷിക്കേണ്ടിവരും.