- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പോൺസറില്ലാതെ ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭ്യമാക്കി ഒമാൻ; പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയത് 25 രാജ്യങ്ങളെ
സ്‌പോൺസറില്ലാതെ ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭ്യമാക്കാൻ ഒമാൻ തീരുമാനിച്ചു. 25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാർക്കും ഈ സൗകര്യം കഴിഞ്ഞ മാസം മുതൽ ഏർപ്പെടുത്തിയിരുന്നു. അമേരിക്ക, കാനഡ, ആസ്ത്രേലിയ, യുകെ എന്നിവിടങ്ങളിലോ ഷെൻഗെൻ രാഷ്ട്രങ്ങളിലോ വിസയുള്ളവർക്കാണ് വിസ അനുവദിക്കുക. ടൂറിസം മേഖലയുടെ ഉണർവ് ലക്ഷ്യമിട്ടാണ് ഇ-വിസ സംവിധാനം ഒമാൻ വിപുലപ്പെടുത്തിയത്. അർമേനിയ, അസർബൈജാൻ, അൽബേനിയ, ഉസ്ബകിസ്ഥാൻ, ഇറാൻ, പനാമ, ഭൂട്ടാൻ, ബോസ്നിയ, പെറു, ബെലാറസ്, തുർക്ക്മെനിസ്ഥാൻ, മാലിദ്വീപ്, ജോർജിയ, ഹോണ്ടുറാസ്, സൽവഡോർ, താജികിസ്ഥാൻ, ഗ്വോട്ടിമല, വിയറ്റ്നാം, കിർഗിസ്ഥാൻ, ക്യൂബ, കോസ്റ്ററിക, ലാഓസ്, മെക്സികൊ, നികാരഗ്വ എന്നീ രാഷ്ടങ്ങളിലെ പൗരന്മാർക്കാണ് പുതിയതായി ഇ - ടൂറിസ്റ്റ് വിസ ലഭിക്കുക. 20 ഒമാൻ റിയാലാണ് ഒരു മാസത്തെ വിസയ്ക്കുള്ള നിരക്ക്. ആറ് മാസമെങ്കിലും പാസ്പോർട്ട് കാലാവധിയുണ്ടാകണം. മടക്ക ടിക്കറ്റ്, ഒമാനിലെ ഹോട്ടൽ ബുക്കിങ് വിവരങ
സ്‌പോൺസറില്ലാതെ ഇ-വിസ സൗകര്യം കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ലഭ്യമാക്കാൻ ഒമാൻ തീരുമാനിച്ചു. 25 രാജ്യങ്ങളെയാണ് പുതുതായി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ, റഷ്യ, ചൈന എന്നീ രാഷ്ട്രങ്ങളിലെ പൗരന്മാർക്കും ഈ സൗകര്യം കഴിഞ്ഞ മാസം മുതൽ ഏർപ്പെടുത്തിയിരുന്നു.
അമേരിക്ക, കാനഡ, ആസ്ത്രേലിയ, യുകെ എന്നിവിടങ്ങളിലോ ഷെൻഗെൻ രാഷ്ട്രങ്ങളിലോ വിസയുള്ളവർക്കാണ് വിസ അനുവദിക്കുക. ടൂറിസം മേഖലയുടെ ഉണർവ് ലക്ഷ്യമിട്ടാണ് ഇ-വിസ സംവിധാനം ഒമാൻ വിപുലപ്പെടുത്തിയത്.
അർമേനിയ, അസർബൈജാൻ, അൽബേനിയ, ഉസ്ബകിസ്ഥാൻ, ഇറാൻ, പനാമ, ഭൂട്ടാൻ, ബോസ്നിയ, പെറു, ബെലാറസ്, തുർക്ക്മെനിസ്ഥാൻ, മാലിദ്വീപ്, ജോർജിയ, ഹോണ്ടുറാസ്, സൽവഡോർ, താജികിസ്ഥാൻ, ഗ്വോട്ടിമല, വിയറ്റ്നാം, കിർഗിസ്ഥാൻ, ക്യൂബ, കോസ്റ്ററിക, ലാഓസ്, മെക്സികൊ, നികാരഗ്വ എന്നീ രാഷ്ടങ്ങളിലെ പൗരന്മാർക്കാണ് പുതിയതായി ഇ - ടൂറിസ്റ്റ് വിസ ലഭിക്കുക.
20 ഒമാൻ റിയാലാണ് ഒരു മാസത്തെ വിസയ്ക്കുള്ള നിരക്ക്. ആറ് മാസമെങ്കിലും പാസ്പോർട്ട് കാലാവധിയുണ്ടാകണം. മടക്ക ടിക്കറ്റ്, ഒമാനിലെ ഹോട്ടൽ ബുക്കിങ് വിവരങ്ങൾ ഉൾപ്പടെ സമർപ്പിക്കണം. മേൽപറയപ്പെട്ട രാഷ്ട്രങ്ങളുടെ വിസയിലുള്ളവരുടെ ഭാര്യക്കും കുട്ടികൾക്കും ഓൺ അറൈവൽ വിസ ലഭിക്കും.