- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കാരുടെ ഗൾഫിലെ ജോലി എന്ന് മോഹത്തിന് മേൽ കരിനിഴൽ വീഴുന്നു; സ്വദേശി വൽക്കരണം മൂലം ഒമാനിൽ നിന്നും കഴിഞ്ഞ പത്ത് മാസത്തിനിടെ നാട്ടിലേക്ക് മടങ്ങിയത് 20,717 വിദേശികൾക്ക്; സ്വന്തം നാട്ടുകാർക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒമാനിൽ ജോലി ലഭിച്ചത് 16,504 സ്വദേശികൾക്ക്
മസ്‌കറ്റ്: ഗൾഫിലെ ജോലി എന്ന് മോഹവുമായി പറക്കാനൊരുങ്ങുന്ന ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളിൽ കരിനിഴൽ പടരുന്നു. തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്തുക എന്ന അജണ്ടയുമായി പോകുന്ന ഒമാനിൽ നിന്നും കഴിഞ്ഞ പത്ത് മാസത്തിനിടെ 20,717 വിദേശികളാണ് നാട്ടിലേക്ക് മടങ്ങിയത്. രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാകുന്നതിനായി 25,000 പേരുടെ തൊഴിലവസരം സൃഷ്ടിക്കുകയാണ് ഒമാൻ ചെയ്യുന്നത്, അതിൽ തന്നെ 16,504 സ്വദേശികൾക്കാണ് ഇത് വരെയായി ജോലി ലഭിച്ചത്. ദേശീയ സ്ഥിതി വിവര വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.സ്വദേശി നിയമനങ്ങൾ വർദ്ധിച്ചതോടെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം 50.7 ശതമാനമായി ഉയർന്നിരിക്കുകയാണ്. നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. 5,025 പേർക്കാണ് നിർമ്മാണ മേഖലയിൽ ജോലി ലഭിച്ചത്. 5,025 പേർക്ക് നിർമ്മാണ മേഖലയിൽ ജോലി ലഭിച്ചെന്ന് മാനവവിഭവശേഷി മന്ത്രാലയം പറയുന്നു. ഡിസംബർ മൂന്നു മുതൽ മാർച്ച് 12 വരെയുള്ള കാലയളവിൽ തൊഴിൽ ലഭിച്ചവരിൽ 11,121പേരും പുരുഷന്മാരാണ്. 5,383 സ്ത്രീകൾക്
മസ്‌കറ്റ്: ഗൾഫിലെ ജോലി എന്ന് മോഹവുമായി പറക്കാനൊരുങ്ങുന്ന ഇന്ത്യക്കാരുടെ സ്വപ്‌നങ്ങളിൽ കരിനിഴൽ പടരുന്നു. തൊഴിൽ മേഖലകളിൽ കൂടുതൽ സ്വദേശികളെ ഉൾപ്പെടുത്തുക എന്ന അജണ്ടയുമായി പോകുന്ന ഒമാനിൽ നിന്നും കഴിഞ്ഞ പത്ത് മാസത്തിനിടെ 20,717 വിദേശികളാണ് നാട്ടിലേക്ക് മടങ്ങിയത്.
രാജ്യത്ത് സ്വദേശിവൽക്കരണം ശക്തമാകുന്നതിനായി 25,000 പേരുടെ തൊഴിലവസരം സൃഷ്ടിക്കുകയാണ് ഒമാൻ ചെയ്യുന്നത്, അതിൽ തന്നെ 16,504 സ്വദേശികൾക്കാണ് ഇത് വരെയായി ജോലി ലഭിച്ചത്. ദേശീയ സ്ഥിതി വിവര വിഭാഗമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്.സ്വദേശി നിയമനങ്ങൾ വർദ്ധിച്ചതോടെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ എണ്ണം 50.7 ശതമാനമായി ഉയർന്നിരിക്കുകയാണ്.
നിർമ്മാണ മേഖലയിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. 5,025 പേർക്കാണ് നിർമ്മാണ മേഖലയിൽ ജോലി ലഭിച്ചത്. 5,025 പേർക്ക് നിർമ്മാണ മേഖലയിൽ ജോലി ലഭിച്ചെന്ന് മാനവവിഭവശേഷി മന്ത്രാലയം പറയുന്നു.
ഡിസംബർ മൂന്നു മുതൽ മാർച്ച് 12 വരെയുള്ള കാലയളവിൽ തൊഴിൽ ലഭിച്ചവരിൽ 11,121പേരും പുരുഷന്മാരാണ്. 5,383 സ്ത്രീകൾക്കും ജോലി ലഭിച്ചു. 8,186 ഡിപ്ലോമ ബിരുദംനേടിയവരാണ്.ഹോൾസെയിൽ ആൻഡ് റീട്ടെയിൽമേഖലയിൽ 2,103ഉം ഉൽപാദന മേഖലയിൽ 2,043ഉം സ്വദേശികൾ ഇതിനോടകം നിയമിതരായിട്ടുണ്ട്.