മസ്‌ക്കറ്റ്: വിദേശ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നോണ്ടെയെന്ന് അറിയാൻ നീരീക്ഷണവുമായി മന്ത്രാലയം. നിശ്ചിത വേതനം അക്കൗണ്ട് വഴി എല്ലാ മാസവും കൃത്യ ദിവസം തൊഴിലാളിക്ക് കൈമാറണം എന്നാണു നിയമം. ചെറുകിട കന്പനികളാണ് ഇതിൽ പിഴവ് വരുത്തുന്നുവെന്ന പരാതിയുർന്നതോടെയാണ് നിരീക്ഷണം ഉറപ്പാക്കാൻ തീരുമാനിച്ചത്.

എണ്ണ വിലയിടിവിലെ സാന്പത്തിക പ്രതിസന്ധി വൻകിട കന്പനികളിൽ നിന്നു പോലും വേതനം വൈകുന്നതിനിടയാക്കിയിരുന്നു. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി സഹകരിച്ചാണ് നിരീക്ഷണ പദ്ധതി നടപ്പാക്കുക. ആദ്യം ശന്പള വിതരണവും പിന്നാലെ തൊഴിലാളികളുടെ ബാങ്ക് ഇടപാടുകളുമാണ് നിരീക്ഷിക്കുക.

പരീക്ഷണാ ടിസ്ഥാനത്തിൽ ആരംഭിച്ച സംവിധാനം അടുത്ത വർഷം നവംബറോടെ എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും നിർബന്ധമാക്കും. തൊഴിലാളികൾക്കുള്ള വേതനം ബാങ്ക് വഴിയാക്കണമെന്ന് മൂന്നു വർഷം മുന്പ് മാനവ വിഭവ ശേഷി മന്ത്രാലയം ഉത്തരവിട്ടിരുന്നെങ്കിലും പല കന്പനികളും നടപ്പാക്കിയിട്ടില്ല.വിസ പുതുക്കുന്ന സമയങ്ങളിൽ ഇത് വിദേശി തൊഴിലാളികൾക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.