മസ്‌ക്കത്ത്: യുഎഇയ്ക്ക് പിന്നാലെ ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടി..കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടിയത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രിം കമ്മിറ്റി അറിയിച്ചു. നേരത്തേ യുഎഇയും ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള വിലക്ക് നീട്ടിയിരുന്നു. ഈ മാസം 14 അവസാനിക്കുന്ന പ്രവേശന വിലക്കാണ് യുഎഇ അനിശ്ചിത കാലത്തേക്ക് നീട്ടിയത്.