- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും ഇനി കുടുംബത്തെ ഒപ്പം കൂട്ടാം; ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി 600 റിയാലിൽ നിന്ന് 300 റിയാലാക്കി കുറച്ചു; മലയാളികൾക്കും ഗുണകരം
ഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും ഇനി കുടുംബത്തെ ഒപ്പം കൂട്ടാം. ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി 600 റിയാലിൽ നിന്ന് 300 റിയാലാക്കി കുറച്ചതോടെയാണ് മലയാളികളടക്കമുള്ള പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവുക.നിയമ ഭേദഗതി നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ 'തൻഫീദിന്റെ ഭാഗമായി ശൂറാ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. 2013 ആഗസ്തിലാണ് കുടുംബവിസക്ക് ചുരുങ്ങിയത് അറുനൂറ് റിയാൽ ശമ്പളം വേണമെന്ന നിയമം നിലവിൽ വന്നത്. മന്ത്രിസഭാ കൗൺസിൽ രൂപം നൽകിയ പ്രത്യേക കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് ഈ വേതന പരിധി നിശ്ചയിച്ചത്.
ഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും ഇനി കുടുംബത്തെ ഒപ്പം കൂട്ടാം. ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി 600 റിയാലിൽ നിന്ന് 300 റിയാലാക്കി കുറച്ചതോടെയാണ് മലയാളികളടക്കമുള്ള പ്രവാസികൾക്ക് കുടുംബത്തെ ഒപ്പം കൂട്ടാനാവുക.നിയമ ഭേദഗതി നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ 'തൻഫീദിന്റെ ഭാഗമായി ശൂറാ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. 2013 ആഗസ്തിലാണ് കുടുംബവിസക്ക് ചുരുങ്ങിയത് അറുനൂറ് റിയാൽ ശമ്പളം വേണമെന്ന നിയമം നിലവിൽ വന്നത്. മന്ത്രിസഭാ കൗൺസിൽ രൂപം നൽകിയ പ്രത്യേക കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് ഈ വേതന പരിധി നിശ്ചയിച്ചത്.
Next Story