മസ്‌കത്ത്: ജലൈയിലെ ഇന്ധന വില എണ്ണ, പ്രകൃതിവാതക മന്ത്രാലയം പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വീണ്ടും ചെറിയ കുറവുണ്ടായി. പുതിയ നിരക്ക് പ്രകാരം എം 91 പെട്രോൾ ലിറ്ററിന് 175ബൈസയും എം 95 പെട്രോളിന് 183 ബൈസയുമാണ് നിരക്ക്.

ഡീസൽ വില ലിറ്ററിന് 192 ബൈസയായി കുറഞ്ഞു. ഡീസലിന് കഴിഞ്ഞ മാസം 197 ബൈസിയിരുന്നു വില. കഴിഞ്ഞ മാസം എം 91 പെട്രോളിന് 180 ബൈസായും എം95 ന് 191 ബൈസായുമായിരുന്നു വില.