- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക പ്രതിസന്ധി; ഒമാനിലെ സർക്കാർ കമ്പനികളിലെ ജീവനക്കാർക്ക് വാർഷിക ബോണസടക്കമുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കുന്നു; ആരോഗ്യ ഇൻഷുറൻസും, സൗജന്യ ആരോഗ്യപരിശോധനയും നിർത്തലാക്കുന്നതോടെ വിദേശികൾ പ്രതിസന്ധിയിലാകും
മസ്‌കത്ത്: എണ്ണ വിലയിടിവ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാർക്ക് നൽകിവന്നിരുന്ന വാർഷിക ബോണസ് അടക്കം നിരവധി ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതായി റിപ്പോർട്ട്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കാനും ധനകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ കമ്പനികളോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള ആരോഗ്യ ഇൻഷുറൻസ്, പലിശയില്ലാത്ത വ്യക്തിഗത വായ്പ, പലിശയില്ലാത്ത വീട് നിർമ്മാണ വായ്പ, ചില ജീവനക്കാർക്ക് നൽകിവരുന്ന വൻ തുകയുടെ ബോണസ്, സൗജന്യ സ്‌കോളർഷിപുകൾ, സൗജന്യ മൊബൈൽ ഫോണുകൾ, സൗജന്യ മെഡിക്കൽ പരിശോധന, യാത്രയിലെ ആരോഗ്യ ഇൻഷുറൻസ്, ഫർണിച്ചർ അലവൻ സുകൾ, പെരുന്നാളിനും റമദാനിലും നൽകിവരുന്ന അലവൻസുകൾ എന്നിവയാണ് നിർത്തലാക്കുന്നത്. പൗരന്മാർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ലഭിക്കുമെന്നതിനാൽ ആരോഗ്യ ഇൻഷുറൻസ് നിർത്തലാക്കിയത് ഒമാനികളെ സംബന്ധിച്ച് വലിയപ്രശ്നമാകില്ല. എന്നാൽ, വിദേശിജീവനക്കാർക്ക് ഇത് ബാധ്യതയാകും.രാജ
മസ്‌കത്ത്: എണ്ണ വിലയിടിവ് കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മൂലം രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലെ ജീവനക്കാർക്ക് നൽകിവന്നിരുന്ന വാർഷിക ബോണസ് അടക്കം നിരവധി ആനുകൂല്യങ്ങൾ നിർത്തലാക്കുന്നതായി റിപ്പോർട്ട്. പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി ചെലവ് ചുരുക്കാനും ധനകാര്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ കമ്പനികളോട് നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്.
ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള ആരോഗ്യ ഇൻഷുറൻസ്, പലിശയില്ലാത്ത വ്യക്തിഗത വായ്പ, പലിശയില്ലാത്ത വീട് നിർമ്മാണ വായ്പ, ചില ജീവനക്കാർക്ക് നൽകിവരുന്ന വൻ തുകയുടെ ബോണസ്, സൗജന്യ സ്‌കോളർഷിപുകൾ, സൗജന്യ മൊബൈൽ ഫോണുകൾ, സൗജന്യ മെഡിക്കൽ പരിശോധന, യാത്രയിലെ ആരോഗ്യ ഇൻഷുറൻസ്, ഫർണിച്ചർ അലവൻ സുകൾ, പെരുന്നാളിനും റമദാനിലും നൽകിവരുന്ന അലവൻസുകൾ എന്നിവയാണ് നിർത്തലാക്കുന്നത്.
പൗരന്മാർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യചികിത്സ ലഭിക്കുമെന്നതിനാൽ ആരോഗ്യ ഇൻഷുറൻസ് നിർത്തലാക്കിയത് ഒമാനികളെ സംബന്ധിച്ച് വലിയപ്രശ്നമാകില്ല. എന്നാൽ, വിദേശിജീവനക്കാർക്ക് ഇത് ബാധ്യതയാകും.രാജ്യം നേരിടുന്ന പ്രതിസന്ധി മറികടക്കാൻ എല്ലാവരും സഹകരിക്കണമെന്നും സർക്കുലറിലുണ്ട്.