വിദേശികൾ ഏറെയുള്ള ആരോഗ്യമേഖലകളിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ നടപടിയുമായി ഒമാൻ രംഗത്ത്. ഇതിന്റെ ഭാഗമായി ഫാർമസിസ്റ്റ്, അസി.ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, ഫിസിയോ തെറാപിസ്റ്റ്, ഡെഞ്ച്വറിസ്റ്റ്‌സ്, എക്‌സ്‌റേ ടെക്‌നീഷ്യൻസ്, ഒപ്റ്റീഷ്യൻസ് തുടങ്ങിയ തസ്തികകളിൽ നിയമിക്കപ്പെടാൻ യോഗ്യതയുള്ള സ്വദേശികളിൽ നിന്ന് മന്ത്രാലയം അപേക്ഷ ക്ഷണിച്ചു

ഒന്നിലധികം തസ്തികകളിൽ നിന്ന് വിദേശികളെ ഒഴിവാക്കാനാണ് പദ്ധതി. ഇതോടെ മലയാളികൾ അടക്കമുള്ള നിരവധി വിദേശികൾ ആശങ്കയിലായിരിക്കുകയാണ്. ഫാർമസിസ്റ്റ്, അസി.ഫാർമസി സ്റ്റ് വിഭാഗങ്ങളിലാണ് കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത്. ഫാർമസിസ്റ്റ് തസ്തികയെ ഇതാദ്യമായാണ് സ്വദേശിവത്കരണത്തിൽ ഉൾപ്പെടുത്തുന്നത്. പുതിയ നടപടിയോടെ ഈ തസ്തികയിലെ സ്വദേശിവത്കരണ തോത് ഉയരാനാണിടയെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

ഒക്േടാബർ 22 മുതൽ നവംബർ രണ്ടുവരെയാണ് സ്വദേശികൾക്ക് പേക്ഷ സമർപ്പിക്കാനുള്ള സമയം. .