- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ പുതിയതായി നിർമ്മിക്കാനൊരുങ്ങുന്നത് എട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ; ആരോഗ്യ മേഖലയിൽ വികസനത്തിനൊരുങ്ങി രാജ്യം
മസ്‌കത്ത്: ഒമാനിൽ ആരോഗ്യ മേഖലയിൽ വികസന മുന്നേറ്റത്തിനൊരുങ്ങി ഒമാൻ. എട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ നിർമ്മിക്കുന്നതുൾപ്പെടെ വമ്പൻ വികസനാമാണ് ആരോഗ്യ മേഖലയിൽ ഒരുങ്ങുന്നത്. ഇതിൽ നാല് എണ്ണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ബാക്കിയുള്ളവക്ക് ടെൻഡർ ക്ഷണിച്ചതായും മന്ത്രി വ്യക്തമാക്കി. രാജ്യം ഏറെ പ്രതീക്ഷയോടെ കാണുന്ന മെഡിക്കൽ സിറ്റിയുടെ സ്ഥലം നിർണയിക്കുകയും ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി കരാറിൽ ഒപ്പുവച്ചതായും മുഹമ്മദ് അൽ സഈദി പറഞ്ഞു. 69 ആശുപത്രികളാണ് സർക്കാറിന് കീഴിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 49 എണ്ണം ആരോഗ്യ മന്ത്രാലയത്തിന് കീഴിലും അഞ്ച് ആശുപത്രികൾ വിവിധ സർക്കാർ വിഭാഗങ്ങൾക്ക് കീഴിലുമാണ്. ബജറ്റിന്റെ മൂന്ന് ശതമാനം ആരോഗ്യ മേഖലയിൽ വികസനങ്ങൾക്കായി നീക്കിവെക്കും. മരുന്നുകൾക്കായി വർഷത്തിൽ 120 ദശലക്ഷം റിയാലാണ് ചെലവഴിക്കുന്നതെന്നും മുഹമ്മദ് അൽ സഈദി പറഞ്ഞു. ആരോഗ്യ രംഗത്തെ തൊഴിൽ സംബന്ധമായി മന്ത്രാലയം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. 2010നെ അപേക്ഷിച്ച് 2015ൽ സർക്കാർ ആരോഗ്യ
മസ്‌കത്ത്: ഒമാനിൽ ആരോഗ്യ മേഖലയിൽ വികസന മുന്നേറ്റത്തിനൊരുങ്ങി ഒമാൻ. എട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രികൾ നിർമ്മിക്കുന്നതുൾപ്പെടെ വമ്പൻ വികസനാമാണ് ആരോഗ്യ മേഖലയിൽ ഒരുങ്ങുന്നത്. ഇതിൽ നാല് എണ്ണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ടെന്നും ബാക്കിയുള്ളവക്ക് ടെൻഡർ ക്ഷണിച്ചതായും മന്ത്രി വ്യക്തമാക്കി.
രാജ്യം ഏറെ പ്രതീക്ഷയോടെ കാണുന്ന മെഡിക്കൽ സിറ്റിയുടെ സ്ഥലം നിർണയിക്കുകയും ഒമാൻ ഇൻവെസ്റ്റ്മെന്റ് ഫണ്ടുമായി കരാറിൽ ഒപ്പുവച്ചതായും മുഹമ്മദ് അൽ സഈദി പറഞ്ഞു. 69 ആശുപത്രികളാണ് സർക്കാറിന് കീഴിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 49 എണ്ണം ആരോഗ്യ മന്ത്രാലയത്തിന് കീഴിലും അഞ്ച് ആശുപത്രികൾ വിവിധ സർക്കാർ വിഭാഗങ്ങൾക്ക് കീഴിലുമാണ്.
ബജറ്റിന്റെ മൂന്ന് ശതമാനം ആരോഗ്യ മേഖലയിൽ വികസനങ്ങൾക്കായി നീക്കിവെക്കും. മരുന്നുകൾക്കായി വർഷത്തിൽ 120 ദശലക്ഷം റിയാലാണ് ചെലവഴിക്കുന്നതെന്നും മുഹമ്മദ് അൽ സഈദി പറഞ്ഞു. ആരോഗ്യ രംഗത്തെ തൊഴിൽ സംബന്ധമായി മന്ത്രാലയം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. 2010നെ അപേക്ഷിച്ച് 2015ൽ സർക്കാർ ആരോഗ്യ മേഖലയിലെ തൊഴിൽ രംഗത്ത് വർഷത്തിൽ 10 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്.