- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ, ഡീസൽ വില വർധന ഇന്നു മുതൽ; അഞ്ചു മാസം കൊണ്ട് വർധിച്ചത് അമ്പതു ശതമാനം
മസ്‌ക്കറ്റ്: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ട് വീണ്ടും ഉത്തരവായി. ഇന്നു മുതൽ റെഗുലർ പെട്രോൾ ലിറ്ററിന് 21 ബൈസയും സൂപ്പർ പെട്രോളിന് 19 ബൈസയുമാണ് വർധിക്കുക. ഡീസൽ വിലയിലും വർധനയുണ്ട്. ജനുവരി മാസത്തിൽ ഫ്യൂവൽ സബ്‌സിഡി എടുത്തു കഴിഞ്ഞതിൽ പിന്നെ അഞ്ചു മാസം കൊണ്ട് പെട്രോൾ വിലയിൽ അമ്പതു ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്ക്. സബ്‌സിഡി എടുത്തുകളയും മുമ്പ് ഒമാനിൽ റെഗുലർ പെട്രോളിന് ലിറ്ററിന് 114 ബൈസയും സൂപ്പർ ഗ്രേഡിന് 120 ബൈസയും ഡീസലിന് 146 ബൈസയുമായിരുന്നു വില. അഞ്ചു മാസം കൊണ്ട് റെഗുലർ പെട്രോൾ വിലയിൽ 49 ശതമാനവും സൂപ്പർ ഗ്രേഡിന് 50 ശതമാനവും ഡീസലിന് 26 ശതമാനവുമാണ് വില വർധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ജനുവരി 15നാണ് ഇന്ധനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സബ്‌സിഡി എടുത്തു കളഞ്ഞത്. വില വർധിപ്പിച്ചതോടെ ജൂണിൽ റെഗുലർ പെട്രോളിന് (എം90) 170 ബൈസയും സൂപ്പർ ഗ്രേഡിന് (എം95) 180 ബൈസയും ഡീസലിന് 185 ബൈസയും ഇനി
മസ്‌ക്കറ്റ്: രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചുകൊണ്ട് വീണ്ടും ഉത്തരവായി. ഇന്നു മുതൽ റെഗുലർ പെട്രോൾ ലിറ്ററിന് 21 ബൈസയും സൂപ്പർ പെട്രോളിന് 19 ബൈസയുമാണ് വർധിക്കുക. ഡീസൽ വിലയിലും വർധനയുണ്ട്. ജനുവരി മാസത്തിൽ ഫ്യൂവൽ സബ്‌സിഡി എടുത്തു കഴിഞ്ഞതിൽ പിന്നെ അഞ്ചു മാസം കൊണ്ട് പെട്രോൾ വിലയിൽ അമ്പതു ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളതെന്നാണ് കണക്ക്.
സബ്‌സിഡി എടുത്തുകളയും മുമ്പ് ഒമാനിൽ റെഗുലർ പെട്രോളിന് ലിറ്ററിന് 114 ബൈസയും സൂപ്പർ ഗ്രേഡിന് 120 ബൈസയും ഡീസലിന് 146 ബൈസയുമായിരുന്നു വില. അഞ്ചു മാസം കൊണ്ട് റെഗുലർ പെട്രോൾ വിലയിൽ 49 ശതമാനവും സൂപ്പർ ഗ്രേഡിന് 50 ശതമാനവും ഡീസലിന് 26 ശതമാനവുമാണ് വില വർധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ജനുവരി 15നാണ് ഇന്ധനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സബ്‌സിഡി എടുത്തു കളഞ്ഞത്.
വില വർധിപ്പിച്ചതോടെ ജൂണിൽ റെഗുലർ പെട്രോളിന് (എം90) 170 ബൈസയും സൂപ്പർ ഗ്രേഡിന് (എം95) 180 ബൈസയും ഡീസലിന് 185 ബൈസയും ഇനി നൽകേണ്ടി വരും. പുതിയ നിരക്ക് നിലവിൽ വന്നതോടെ കഴിഞ്ഞ മാസത്തെക്കാൾ 14 ശതമാനമാണ് റെഗുലർ പെട്രോളിന് ഈ മാസം ഉപയോക്താക്കൾക്ക് നൽകേണ്ടി വരിക. സൂപ്പർ ഗ്രേഡിനും ഡീസലിനും വിലയിൽ 11 ശതമാനമാണ് വർധന ഒരു മാസം കൊണ്ട് ഉണ്ടായിട്ടുള്ളത്.