നി ഇന്ത്യക്കാർക്ക് സ്‌പോൺസർമാർ ഇല്ലാതെ വിസ ലഭ്യമാക്കുന്ന പുതിയ ഇ വിസ സംവിധാനവുമായി ഒമാൻ. ഇന്ത്യയടക്കം നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് പിഴ ഈടാക്കുക. ഇറാൻ, റഷ്യ,ചൈന എന്നീ രാജ്യങ്ങളാണ് മറ്റുള്ളവ. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്‌പോൺസറില്ലാതെ വിസ അനുവദിക്കുംവിധമാണ് ഇ-വിസാ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്?.

ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകളും ത്രി നക്ഷത്രം മുതൽ പഞ്ചനക്ഷത്രം വരെയുള്ള ഹോട്ടലുകളും സമർപ്പിക്കുന്ന അപേക്ഷകളിലാണ് സ്‌പോൺസറില്ലാതെയുള്ള ഇ-വിസ ഈ രാജ്യക്കാർക്ക് അനുവദിക്കുക. ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് ആൻഡ് റസിഡൻസിനാണ് ഈ സ്ഥാപനങ്ങൾ വിസാ അപേക്ഷ സമർപ്പിക്കേണ്ടത്.

ടൂറിസം പ്രവർത്തനങ്ങൾക്ക് അനുമതിയുള്ള സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇത്തരം വിസക്ക്അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. ഒരു മാസമായിരിക്കും രാജ്യത്ത് ഈ വിസയിൽ താമസിക്കാൻ അനുവാദം ഉണ്ടാവുക. താൽപര്യമുള്ളവർക്ക് കാലാവധി നീട്ടാനും അവസരമുണ്ടാകും. റോയൽ ഒമാൻ പൊലീസുമായി ചേർന്നാണ് ടൂറിസം മന്ത്രാലയം
ഭേദഗതി പുറത്തിറക്കിയത്.

കൂടാതെ സന്ദർശക വിസയുടെ ഫീസ് വർദ്ധിപ്പിക്കാനും തീരുമാനമായി. ചെറിയ കാലയളവിലേക്കുള്ള സന്ദർശക വിസയുടെ ഫീസ് ആണ് വർദ്ധിപ്പിച്ചത്. നിലവിൽ പത്ത് ദിവസത്തെ സന്ദർശക വിസക്ക് ഒമാനിൽ അഞ്ച് റിയാൽ ആയിരുന്നു ഫീസ്. ഇത് ഇരുപത് റിയാലായിട്ടാണ് വർദ്ധിപ്പിച്ചത്

എന്നാൽ പത്ത് ദിവസത്തിന് പകരം ഒരുമാസമായിരിക്കും വിസയുടെ കാലാവധി. റോയൽ ഒമാൻ പൊലീസ് ആണ് വിസ നിരക്കുകൾ വർദ്ധിപ്പിച്ചത്. ഒരുമാസത്തിൽ കൂടുതൽ രാജ്യത്ത് തുടരണം എങ്കിൽ വിസാ കാലവധി നീട്ടിയെടുക്കാനും സന്ദർശകർക്ക് അവസരം ലഭിക്കും. മുൻപത്തേതുപോലെ പത്തുദിവസത്തെ സന്ദർശവിസ ഇനിയുണ്ടാകില്ല.