- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലിപ്പെരുന്നാളിന് ഒമാനിൽ ഒമ്പതുദിവസം അവധി; വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുന്ന അവധി ദിനങ്ങൾ അവസാനിക്കുന്നത് 18 ന്; നാട്ടിൽ അവധിയാഘോഷിക്കാനൊരുങ്ങി പ്രവാസികൾ
മസ്‌ക്കറ്റ്: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് കൗൺസിൽ ചെയർമാനും ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രിയുമായ സായിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് അവധിദിനങ്ങൾ പ്രഖ്യാപിച്ചത്. അറഫ ദിനമായ സെപ്റ്റംബർ 11 ഞായറാഴ്ച മുതൽ സെപ്റ്റംബർ 15 വ്യാഴാഴ്ച വരെ ഒമാനിലെ സർക്കാർ ജീവനക്കാർക്ക് അവധിയാണ്. ഇത് കൂടാതെ ആഴ്ചയവസാനത്തെ 2 ദിനങ്ങളും അവധിയായി ലഭിക്കുമെന്നതിനാൽ സെപ്റ്റംബർ 18 ഞായറാഴ്ചയാണ് പ്രവൃത്തിദിനം. സ്വകാര്യ മേഖല തൊഴിലാളികൾക്കും സമാനമായാണ് അവധിദിനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രി ശെയ്ഖ് അബ്ദുല്ല ബിൻ നസീർ അൽ ബക്രിയാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. പൊതു അവധി 11 മുതൽ 15 വരെയുള്ള തീയതികളിലാണെങ്കിലും 9. 10, 16, 17 തീയതികൾ വെള്ളി, ശനി ദിവസങ്ങൾ ആയതിനാൽ ഫലത്തിൽ ഒമ്പത് ദിവസം അവധി ലഭിക്കും. അത്യാവശ്യഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ ക്രമീകരണം ഏർപ്പെടുത്താമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി അറിയിച്ചു. ഇതിന് മതിയായ ആനുകൂല്യം നൽകണം. പ്രതിവാര ഓഫ് ദിനം അവധി ദിനങ്ങളിൽ വ
മസ്‌ക്കറ്റ്: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ അവധിദിനങ്ങൾ പ്രഖ്യാപിച്ചു. സിവിൽ സർവീസ് കൗൺസിൽ ചെയർമാനും ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രിയുമായ സായിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് അവധിദിനങ്ങൾ പ്രഖ്യാപിച്ചത്.
അറഫ ദിനമായ സെപ്റ്റംബർ 11 ഞായറാഴ്ച മുതൽ സെപ്റ്റംബർ 15 വ്യാഴാഴ്ച വരെ ഒമാനിലെ സർക്കാർ ജീവനക്കാർക്ക് അവധിയാണ്. ഇത് കൂടാതെ ആഴ്ചയവസാനത്തെ 2 ദിനങ്ങളും അവധിയായി ലഭിക്കുമെന്നതിനാൽ സെപ്റ്റംബർ 18 ഞായറാഴ്ചയാണ് പ്രവൃത്തിദിനം.
സ്വകാര്യ മേഖല തൊഴിലാളികൾക്കും സമാനമായാണ് അവധിദിനങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. മന്ത്രി ശെയ്ഖ് അബ്ദുല്ല ബിൻ നസീർ അൽ ബക്രിയാണ് ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്. പൊതു അവധി 11 മുതൽ 15 വരെയുള്ള തീയതികളിലാണെങ്കിലും 9. 10, 16, 17 തീയതികൾ വെള്ളി, ശനി ദിവസങ്ങൾ ആയതിനാൽ ഫലത്തിൽ ഒമ്പത് ദിവസം അവധി ലഭിക്കും.
അത്യാവശ്യഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് തൊഴിൽ ക്രമീകരണം
ഏർപ്പെടുത്താമെന്നും മാനവ വിഭവശേഷി വകുപ്പ് മന്ത്രി അറിയിച്ചു. ഇതിന് മതിയായ ആനുകൂല്യം നൽകണം. പ്രതിവാര ഓഫ് ദിനം അവധി ദിനങ്ങളിൽ വരുന്നവർക്കും മതിയായ ആനുകൂല്യങ്ങൾ നൽകിയിരിക്കണമെന്നും മന്ത്രി അറിയിച്ചു.