- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നഷ്ടപ്പെട്ട നൂറ് കണക്കിന് നഴ്‌സുമാർ പരാതിയുമായി ഓപ്പൺ ഹൗസിൽ എത്തി ; ലഭ്യമാകണ്ട ആനൂകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് പരാതി; പരാതികൾ പരിഹരിക്കുമെന്ന ഉറപ്പ് നല്കി ഇന്ത്യൻ എംബസി
ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ പരാതിയുമായി എത്തിയത് സ്വദേശിവത്കരണത്തിന്റെ ഫലമായി തൊഴിൽ നഷ്ടപ്പെട്ട നൂറുകണക്കിന് നഴ്‌സുമാർ. ദീർഘനാളത്തെ സർവിസുള്ള പലർക്കും മതിയായ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്‌ളെന്നാണ് പരാതിയാണ് ഓപ്പൺ ഹൗസിനെത്തിയ പകുതിയിലധികം പേരും ഉയർത്തിയത്. 2ഉം 30 ഉം വർഷത്തെ സർവിസുള്ളവർക്ക് 12 വർഷത്തെ ആനുകൂല്യം മാത്രമാണ് ലഭിച്ചതെന്ന് ഓപ്പൺ ഹൗസിനത്തെിയവർ പറഞ്ഞു. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടതിന്റെ ഫലമായി നാട്ടിലെ കടങ്ങളും മറ്റു ബാധ്യതകളും ചുമലിലായിരിക്കുകയാണെന്നും ആനുകൂല്യങ്ങൾ ലഭിച്ചാൽ മാത്രമേ ഇതിൽനിന്ന് കരകയറാൻ സാധിക്കുകയുള്ളൂവെന്നും പരാതിക്കാർ പറയുന്നു.എംബസി ഇടപെട്ട് വെറുംകൈയോടെ തിരിച്ചുപോകേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് ഇവരുടെ വശ്യം. വിവിധ പ്രവിശ്യകളിൽനിന്നുള്ള ജോലി നഷ്ടപ്പെടാത്ത നഴ്‌സുമാരും ഡോക്ടർമാരും ഓപ്പൺഹൗസിന് എത്തിയിരുന്നു. തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കുന്നില്‌ളെന്ന പരാതി പരിഹരിക്കാൻ ശ്രമിക്കുമെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. ആരോഗ്യ മന്ത്രാലയവ
ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസിൽ പരാതിയുമായി എത്തിയത് സ്വദേശിവത്കരണത്തിന്റെ ഫലമായി തൊഴിൽ നഷ്ടപ്പെട്ട നൂറുകണക്കിന് നഴ്‌സുമാർ. ദീർഘനാളത്തെ സർവിസുള്ള പലർക്കും മതിയായ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്‌ളെന്നാണ് പരാതിയാണ് ഓപ്പൺ ഹൗസിനെത്തിയ പകുതിയിലധികം പേരും ഉയർത്തിയത്.
2ഉം 30 ഉം വർഷത്തെ സർവിസുള്ളവർക്ക് 12 വർഷത്തെ ആനുകൂല്യം മാത്രമാണ് ലഭിച്ചതെന്ന് ഓപ്പൺ ഹൗസിനത്തെിയവർ പറഞ്ഞു. പെട്ടെന്ന് ജോലി നഷ്ടപ്പെട്ടതിന്റെ ഫലമായി നാട്ടിലെ കടങ്ങളും മറ്റു ബാധ്യതകളും ചുമലിലായിരിക്കുകയാണെന്നും ആനുകൂല്യങ്ങൾ ലഭിച്ചാൽ മാത്രമേ ഇതിൽനിന്ന് കരകയറാൻ സാധിക്കുകയുള്ളൂവെന്നും പരാതിക്കാർ പറയുന്നു.
എംബസി ഇടപെട്ട് വെറുംകൈയോടെ തിരിച്ചുപോകേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് ഇവരുടെ വശ്യം. വിവിധ പ്രവിശ്യകളിൽനിന്നുള്ള ജോലി നഷ്ടപ്പെടാത്ത നഴ്‌സുമാരും ഡോക്ടർമാരും ഓപ്പൺഹൗസിന് എത്തിയിരുന്നു.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ പൂർണമായും ലഭിക്കുന്നില്‌ളെന്ന പരാതി പരിഹരിക്കാൻ ശ്രമിക്കുമെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായി വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നും അംബാസഡർ അറിയിച്ചു