- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ സ്‌കൂളുകൾ സ്ഥാപിച്ച് ഇന്ത്യൻ സ്‌കൂളിലെ വൈകുന്നേരത്തെ ഷിഫ്റ്റ് ഒഴിവാക്കും; എല്ലാ സ്‌കൂളുകളിലും സുരക്ഷിത ഗതാഗത സംവിധാനം ഉറപ്പാക്കും; വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ ബോർഡ് ചെയർമാന്റെ പദ്ധതികൾ ഇങ്ങനെ
മസ്‌കത്ത്: പുതിയ സ്‌കൂളുകൾ സ്ഥാപിച്ച് ഇന്ത്യൻ സ്‌കൂളിലെ വൈകുന്നേരത്തെ ഷിഫ്റ്റ് ഒഴിവാക്കുമെന്നും എല്ലാ സ്‌കൂകളിലും സുരക്ഷിത ഗതാഗത സംവിധാനം ഉറപ്പാക്കുമെന്നും ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വിൽസൻ വി. ജോർജ് അറിയിച്ചു.രണ്ടു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. അൽ അൻസാബ്, അൽ അമിറാത്ത്, ബർക എന്നിവിടങ്ങളിൽ പുതിയ സ്‌കൂളുകൾ സ്ഥാപിച്ചാണ് ഷിഫ്റ്റ് ഒഴിവാക്കുക. ഇതിൽ അൽ അൻസാബ് സ്‌കൂളിന്റെ അംഗീകാരം ഏതാണ്ട് ലഭിച്ചുകഴിഞ്ഞതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അൽ അമിറാത്ത്, ബർക എന്നിവിടങ്ങളിൽ സ്‌കൂളുകൾ നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ തുടങ്ങിവച്ചതായും ഈ ഭരണസമിതി സംരംഭവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വാദീ കബീർ, മസ്‌കത്ത്, ദാർസൈത്ത് എന്നിവിടങ്ങളിലാണ് വൈകുന്നേര ഷിഫ്റ്റുകളുള്ളത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും മറ്റും വൈകുന്നേര ഷിഫ്റ്റ് ഒഴിവാക്കൽ അത്യാവശ്യമാണെന്നും
മസ്‌കത്ത്: പുതിയ സ്‌കൂളുകൾ സ്ഥാപിച്ച് ഇന്ത്യൻ സ്‌കൂളിലെ വൈകുന്നേരത്തെ ഷിഫ്റ്റ് ഒഴിവാക്കുമെന്നും എല്ലാ സ്‌കൂകളിലും സുരക്ഷിത ഗതാഗത സംവിധാനം ഉറപ്പാക്കുമെന്നും ഇന്ത്യൻ സ്‌കൂൾ ബോർഡ് ചെയർമാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വിൽസൻ വി. ജോർജ് അറിയിച്ചു.രണ്ടു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു.
അൽ അൻസാബ്, അൽ അമിറാത്ത്, ബർക എന്നിവിടങ്ങളിൽ പുതിയ സ്‌കൂളുകൾ സ്ഥാപിച്ചാണ് ഷിഫ്റ്റ് ഒഴിവാക്കുക. ഇതിൽ അൽ അൻസാബ് സ്‌കൂളിന്റെ അംഗീകാരം ഏതാണ്ട് ലഭിച്ചുകഴിഞ്ഞതായും നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അൽ അമിറാത്ത്, ബർക എന്നിവിടങ്ങളിൽ സ്‌കൂളുകൾ നിർമ്മിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുതന്നെ തുടങ്ങിവച്ചതായും ഈ ഭരണസമിതി സംരംഭവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വാദീ കബീർ, മസ്‌കത്ത്, ദാർസൈത്ത് എന്നിവിടങ്ങളിലാണ് വൈകുന്നേര ഷിഫ്റ്റുകളുള്ളത്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താനും മറ്റും വൈകുന്നേര ഷിഫ്റ്റ് ഒഴിവാക്കൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷക്ക് മുന്തിയ പ്രാധാന്യം നൽകും. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കും. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ ഈ പദ്ധതി ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മസ്‌കത്ത് സ്‌കൂളിൽ ഇതിന്റെ നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മറ്റു സ്‌കൂളുകളിലും അടുത്ത രണ്ടു വർഷത്തിനുള്ളിൽ സുരക്ഷാ ബസ് സംവിധാനം നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.