രാജ്യത്തെ ഇന്ത്യൻ സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ആദ്യ ഘട്ടനറുക്കെടുപ്പ് കഴിഞ്ഞു. ആദ്യ നറുക്കെടുപ്പിൽ ആറ് ഇന്ത്യൻ സ്‌കൂളുകളിലായി 3500 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. 1600 ലധികം പേർ വെയ്റ്റിങ് ലിസ്റ്റിലുണ്ട്.

മസ്‌കത്ത്, ദാർസൈത്ത്, വാദികബീർ, അൽ ഗൂബ്ര, സീബ്, മബേല എന്നീ ഇന്ത്യൻ സ്‌കൂളിലക്കുള്ള നറുക്കെടുപ്പാണ് നടന്നത്.നറുെക്കടുപ്പിൽ സീറ്റ് ലഭിച്ച വിദ്യാർത്ഥികൾ പ്രവശനം ലഭിച്ച സ്‌കൂളുകളിൽ ഉടൻ അ്ഡമിഷൻ നേടണം. അല്ലെങ്കിൽ സീറ്റുകൾ നഷ്ടപ്പെടും. രണ്ടാംഘട്ട നറുക്കെടുപ്പ് ഈ മാസം അവസാനം നടക്കും.

ഒന്നാംഘട്ട നറുക്കെടുപ്പിൽ കൂടുതൽ പേർക്കും രാവിലത്തെ ഷിഫ്റ്റിലാണ് പ്രവേശനം നൽകിയിരിക്കുന്നത്. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലും വാദി കബീർ സ്‌കൂളിലുമാണ് കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിയത്. . രണ്ടാംഘട്ട നറുക്കെടുപ്പിൽ ഭൂരിഭാഗത്തിനും വൈകുന്നേര ഷിഫ്റ്റിലായിരിക്കും സീറ്റ്് ലഭിക്കുക.