- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലും സുരക്ഷിത ഗതാഗത സംവിധാനം നടപ്പിലാക്കും; വാദികബിർ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബസ് സർവ്വീസ് ഓടിത്തുടങ്ങി
മസ്‌കത്ത്: രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലും സുരക്ഷിത ഗതാഗത സംവിധാനം നടപ്പിലാക്കും. ഇത് സംബന്ധിച്ച ആലോചനകളും ചർച്ചകളും നടന്നുവരുകയാണെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ വി.ജോർജ് അറിയിച്ചു. നാലു കരാറുകാർക്കാണ് വാദി കബീർ സ്‌കൂളിൽ അനുമതി നൽകിയിരിക്കുന്നത്. ഏഴു റൂട്ടുകളിലായി അറുപത് ബസുകളാണ് സർവിസ് നടത്തുക. 814 കുട്ടികൾ ഇതിനകം രജിസ്റ്റർ ചെയ്തതായും സ്‌കൂൾ അധികൃതർ പറഞ്ഞു. വിവിധ റൂട്ടുകളിലായി 16 റിയാൽ 40 റിയാൽ വരെയാണ് നിരക്ക്. െഎ.വി എം.എസ്, ഇലക്ട്രോണിക് വിഡിയോ റെക്കോഡിങ്, ഓരോ യാത്രക്കുശേഷവും ബസിൽ കുട്ടികൾ ശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബസ് സ്‌കാൻ സംവിധാനം തുടങ്ങിയവയാണ് ബസുകളിൽ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനം. ഓരോ ബസുകളും പൂർണമായി ഇൻഷൂർ ചെയ്തിരിക്കും. ഫസ്റ്റ് എയ്ഡ് ബോക്‌സും ഉണ്ടാകും. പരിചയ സമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ ഡ്രൈവർമാർക്ക് ഒപ്പം കുട്ടികളുടെ സഹായത്തിന് ഒരാളും ഉണ്ടായിരിക്കും.കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്യുന്ന മുറക്ക് ആവശ്യമെങ്കിൽ പുതിയ റൂട്ടുകളും
മസ്‌കത്ത്: രാജ്യത്തെ മുഴുവൻ ഇന്ത്യൻ സ്‌കൂളുകളിലും സുരക്ഷിത ഗതാഗത സംവിധാനം നടപ്പിലാക്കും. ഇത് സംബന്ധിച്ച ആലോചനകളും ചർച്ചകളും നടന്നുവരുകയാണെന്ന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ വിൽസൺ വി.ജോർജ് അറിയിച്ചു.
നാലു കരാറുകാർക്കാണ് വാദി കബീർ സ്‌കൂളിൽ അനുമതി നൽകിയിരിക്കുന്നത്. ഏഴു റൂട്ടുകളിലായി അറുപത് ബസുകളാണ് സർവിസ് നടത്തുക. 814 കുട്ടികൾ ഇതിനകം രജിസ്റ്റർ ചെയ്തതായും സ്‌കൂൾ അധികൃതർ പറഞ്ഞു.
വിവിധ റൂട്ടുകളിലായി 16 റിയാൽ 40 റിയാൽ വരെയാണ് നിരക്ക്. െഎ.വി എം.എസ്, ഇലക്ട്രോണിക് വിഡിയോ റെക്കോഡിങ്, ഓരോ യാത്രക്കുശേഷവും ബസിൽ കുട്ടികൾ ശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ബസ് സ്‌കാൻ സംവിധാനം തുടങ്ങിയവയാണ് ബസുകളിൽ ഒരുക്കിയിരിക്കുന്ന സുരക്ഷാ സംവിധാനം. ഓരോ ബസുകളും പൂർണമായി ഇൻഷൂർ ചെയ്തിരിക്കും.
ഫസ്റ്റ് എയ്ഡ് ബോക്‌സും ഉണ്ടാകും. പരിചയ സമ്പന്നരും പരിശീലനം സിദ്ധിച്ചവരുമായ ഡ്രൈവർമാർക്ക് ഒപ്പം കുട്ടികളുടെ സഹായത്തിന് ഒരാളും ഉണ്ടായിരിക്കും.കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്യുന്ന മുറക്ക് ആവശ്യമെങ്കിൽ പുതിയ റൂട്ടുകളും നിലവിലെ റൂട്ടുകളിൽ കൂടുതൽ ബസുകളും അനുവദിക്കും. സുരക്ഷിത ഗതാഗത സംവിധാനം നടപ്പാക്കുന്ന അഞ്ചാമത്തെ സ്‌കൂളാണ് വാദികബീർ. ദാർസൈത്ത് ഇന്ത്യൻ സ്‌കൂളിലാണ് ആദ്യം സ്‌കൂൾ നിയന്ത്രണത്തിലുള്ള ഗതാഗത സംവിധാനം ആരംഭിച്ചത്. പിന്നീട് മബേല, സീബ് സ്‌കൂളുകളിലും അവസാനമായി മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലും ആരംഭിച്ചു.