സ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ റമസാൻ മാസത്തെ പ്രവൃത്തി സമയം പുനഃക്രമീകരിച്ചു. കെ ജി ക്ലാസുകളും, ജിബ്രൂ, ഗുബ്ര കാംപസുകളിലെ ഒന്നാം ക്ലാസും രാവിലെ 11 മണിക്ക് ക്ലാസ് അവസാനിക്കും

രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെ ഉച്ചക്ക് 12 മണി വരെയും അഞ്ച് മുതൽ മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉച്ചക്ക് ഒരു മണി വരെയുമാണ് ക്ലാസ് ഉണ്ടാകുക.

ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റിൽ ജിബ്രൂ കാംപസിൽ കെ ജി വിഭാഗത്തിന് മൂന്ന് മണിക്കും ദാർസൈത്ത് കാംപസിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകൾക്ക് ഉച്ചക്ക് 12.45 മുതൽ വൈകുന്നേരം നാല് വരെയുമാണ് ക്ലാസ് ഉണ്ടാകുകയെന്നും വിദ്യാർത്ഥികൾക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി. വേനൽക്കാല അവധി ജൂൺ ഒമ്പതിന് ആരംഭിച്ച് ഓഗസ്റ്റ് അഞ്ച്
അവസാനിക്കും.