- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ; ഹോട്ടലുകളുടെ ബുക്കിങ് ഇനി സഹല വഴി; നിബന്ധന പ്രാബല്യത്തിൽ
ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റീന് വേണ്ടിയുള്ള ഹോട്ടലുകൾ സഹല പ്ലാറ്റ്‌ഫോം വഴി ബുക്ക് ചെയ്യണമെന്ന നിബന്ധന പ്രാബല്യത്തിലായി.സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ റിലീഫ് ആൻഡ്ഷെൽട്ടർ വിഭാഗത്തിന്റെ ചുമതലയിലുള്ള പ്രത്യേക ഓൺലൈൻ സംവിധാനമാണ് സഹല
ഒമാനിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനായുള്ള ഇ-മുഷ്രിഫ് വെബ്‌സൈറ്റിന്റെ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുള്ളത് . ഇ-മുഷ്രിഫ് വെബ്‌സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഓപ്ഷൻ ലഭിക്കുക. ഓരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളുടെയും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളുടെയും വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
16 വയസിൽ താഴെയുള്ള കുട്ടികൾ കുടുംബത്തിനൊപ്പം വരികയാണെങ്കിൽ അവർക്ക് ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റൈൻ നിർബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്‌ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് ഒമാനിലേക്ക് വരുന്നുവർ കൈവശം വെക്കണം. കുട്ടികൾ ഒറ്റക്ക് വരുകയാണെങ്കിൽ അവർക്ക് വീട്ടുനിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. അറുപതും അതിന് മുകളിലുമുള്ളവരും ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ലഭിച്ച രോഗികളും അല്ലാത്തവർക്ക് സഹല വഴിയുള്ള ബുക്കിങ് നിർബന്ധമാണ്.
httpsi/covid19.emushrifom വെബ്‌സൈറ്റിന്റെ ഭാഗമായിട്ടാണ് സഹല പ്ലാറ്റ്‌ഫോമും സംവിധാനിച്ചിട്ടുള്ളത്. ഇ-മുഷ്രിഫ് വെബ്‌സൈറ്റിൽ യാത്രക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഹോട്ടൽ ബുക്കിങ്ങിനുള്ള ഓപ്ഷൻ ലഭിക്കുക. ഓരോ ഗവർണറേറ്റുകളിലും സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹോട്ടലുകളുടെയും ഹോട്ടൽ അപ്പാർട്‌മെന്റുകളുടെയും വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും എണ്ണം, ചെക്ക് ഇൻ ടൈം, ഗവർണറേറ്റ് തുടങ്ങിയ വിവരങ്ങൾ നൽകിയ ശേഷം പ്രതിദിന നിരക്കുകളുടെ ഓപ്ഷനുകൾ തെരഞ്ഞെടുക്കണം.
15 റിയാലിൽ താഴെ, 16നും 25നുമിടയിൽ, 26 മുതൽ 35 വരെ, 36നും 45നുമിടയിൽ, 46 മുതൽ 55 വരെ എന്നിങ്ങനെയാണ് നിരക്കുകളുടെ ഓപ്ഷനുകൾ. ഓരോന്ന് തെരഞ്ഞെടുക്കുമ്പോഴും ആ നിരക്കിലുള്ള ഹോട്ടലുകളും ലഭ്യമായിട്ടുള്ള സേവനങ്ങളും അതിൽ കാണാനാകും. തുടർന്ന് ഇതിൽ താൽപര്യമുള്ളത് തെരഞ്ഞെടുത്ത ശേഷം തുക ഓൺലൈനിൽതന്നെ അടക്കണം. ഹോട്ടൽ ബുക്കിങ്ങിന് ശേഷമുള്ള ട്രാവലർ രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് കൈവശം വെക്കണം. 15 റിയാലിൽ താഴെ നിരക്കുള്ള മുറികൾ ബുക്ക് ചെയ്തതായാണ് കാണിക്കുന്നതെന്ന് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അതിനാൽ വരും ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യാനിരിക്കുന്നവർ ഉയർന്ന തുക ഹോട്ടൽ താമസത്തിനായി കരുതേണ്ടി വരും. ചില ഹോട്ടലുകളിൽ ഭക്ഷണത്തിന് പൈസ വേറെയും കരുതേണ്ടി വരും.