- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളികളടക്കം നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ലേണിങ് ആൻഡ് ഡെവലപ്‌മെന്റ് സെന്ററുകളിൽ വിദേശികൾക്ക് തൊഴിൽ നിരോധനം; പുതിയ വിസ അനുവദിക്കുന്നതിനും അനുമതിയില്ല; സ്വദേശിവത്കരണ നടപടിയുമായി ഒമാനും
മലയാളികളടക്കം നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ലേണിങ് ആൻഡ് ഡെവലപ്‌മെന്റ് സെന്ററുകളിൽ വിദേശികൾക്ക് തൊഴിൽ നിരോധനം. ഈ മേഖലയിൽ വരുന്ന ആറുമാസക്കാലം വിദേശികൾ തൊഴിലെടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അൽ ബക്രി പുറത്തിറക്കിയ ഇത്തരവിൽ വ്യക്തമാക്കി. ഈ മേഖലയിലേക്ക് ഇക്കാലയളവിൽ പുതിയ വിസ അനുവദിക്കുന്നതിനും അനുമതിയില്ല. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കോളജുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ലേണിങ് ആൻഡ് ഡെവലപ്പ്മെന്റ് സെന്ററുകളിൽ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. ആറു മാസത്തിന് ശേഷമാകും ഇവിടെ ജോലി ചെയ്തിരുന്നവർക്ക് തിരിച്ചെത്താനാകുമോ എന്നതിൽ വ്യക്തതയില്ല. നേരത്തെ ആറു മാസക്കാലത്തേക്ക് വിവിധ തസ്തികകളിലെ ജോലികൾക്ക് ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്
മലയാളികളടക്കം നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന ലേണിങ് ആൻഡ് ഡെവലപ്‌മെന്റ് സെന്ററുകളിൽ വിദേശികൾക്ക് തൊഴിൽ നിരോധനം. ഈ മേഖലയിൽ വരുന്ന ആറുമാസക്കാലം വിദേശികൾ തൊഴിലെടുക്കരുതെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അൽ ബക്രി പുറത്തിറക്കിയ ഇത്തരവിൽ വ്യക്തമാക്കി. ഈ മേഖലയിലേക്ക് ഇക്കാലയളവിൽ പുതിയ വിസ അനുവദിക്കുന്നതിനും അനുമതിയില്ല.
സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് സൂചന. കോളജുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ലേണിങ് ആൻഡ് ഡെവലപ്പ്മെന്റ് സെന്ററുകളിൽ മലയാളികൾ അടക്കം ആയിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്.
ആറു മാസത്തിന് ശേഷമാകും ഇവിടെ ജോലി ചെയ്തിരുന്നവർക്ക് തിരിച്ചെത്താനാകുമോ എന്നതിൽ വ്യക്തതയില്ല. നേരത്തെ ആറു മാസക്കാലത്തേക്ക് വിവിധ തസ്തികകളിലെ ജോലികൾക്ക് ഏർപ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്
Next Story