- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റമദാൻ കാലത്തെ ജോലി സമയം; പൊതുമേഖലാ സ്ഥാപനങ്ങളിലേയും സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലേയും പ്രവർത്തന സമയം പ്രഖ്യാപിച്ചു
മസ്‌ക്കറ്റ്: റമദാൻ നോമ്പുകാലത്ത് പൊതുമേഖലകളിലേയും സ്വകാര്യമേഖലകളിലും ഉള്ള സ്ഥാപനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. മന്ത്രാലയം, പബ്ലിക് അതോറിറ്റീസ്, മറ്റു സ്‌റ്റേറ്റ് അഡിമിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റുകളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരേയുമാണ് ജോലി സമയമെന്ന് ചെയർമാൻ ഓഫ് ദ സിവിൽ സർവീസ് കൗൺസിൽ സയ്യിദ് ഖാലിദ് വ്യക്തമാക്കി. സ്വകാര്യമേഖലകളിലുള്ള കമ്പനികളുടെ പ്രവർത്തി സമയവും റദമാൻ നോമ്പുകാലത്ത് കുറച്ചു കൊണ്ടുള്ള ഉത്തരവ് മാൻപവർ മിനിസ്റ്റർ ഷേക്ക് അബ്ദുള്ള ബിൻ നാസർ അൽ ബക്രി പുറപ്പെടുവിച്ചു. സ്വകാര്യമേഖലയിൽ ദിവസവും ആറു മണിക്കൂർ മാത്രമായിരിക്കണം പ്രവർത്തി സമയമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ആഴ്ചയില് 30 മണിക്കൂർ എന്ന രീതിയിൽ ഇതു നിജപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
മസ്‌ക്കറ്റ്: റമദാൻ നോമ്പുകാലത്ത് പൊതുമേഖലകളിലേയും സ്വകാര്യമേഖലകളിലും ഉള്ള സ്ഥാപനങ്ങളിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. മന്ത്രാലയം, പബ്ലിക് അതോറിറ്റീസ്, മറ്റു സ്‌റ്റേറ്റ് അഡിമിനിസ്‌ട്രേറ്റീവ് ഡിപ്പാർട്ട്‌മെന്റുകളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരേയുമാണ് ജോലി സമയമെന്ന് ചെയർമാൻ ഓഫ് ദ സിവിൽ സർവീസ് കൗൺസിൽ സയ്യിദ് ഖാലിദ് വ്യക്തമാക്കി.
സ്വകാര്യമേഖലകളിലുള്ള കമ്പനികളുടെ പ്രവർത്തി സമയവും റദമാൻ നോമ്പുകാലത്ത് കുറച്ചു കൊണ്ടുള്ള ഉത്തരവ് മാൻപവർ മിനിസ്റ്റർ ഷേക്ക് അബ്ദുള്ള ബിൻ നാസർ അൽ ബക്രി പുറപ്പെടുവിച്ചു. സ്വകാര്യമേഖലയിൽ ദിവസവും ആറു മണിക്കൂർ മാത്രമായിരിക്കണം പ്രവർത്തി സമയമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. ആഴ്ചയില് 30 മണിക്കൂർ എന്ന രീതിയിൽ ഇതു നിജപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
Next Story