മാനിൽ ശിക്ഷാനിയമം പരിഷ്‌കരിച്ചു ഇത് സംബന്ധിച്ച സുൽത്താന്റെ ഉത്തരവ് ഇന്നു പുറത്തിറങ്ങി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വിൽപന നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും പുതിയ നിയമപ്രകാരം പത്ത് വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും.കേടായ ഭക്ഷണം കഴിച്ച് ആരെങ്കിലും മരണപ്പെട്ടാൽ ശിക്ഷ 15 വർഷമായി ഉയരും. ആരെയെങ്കിലും തടഞ്ഞുവെക്കുകയോ നിയമത്തിന് വിരുദ്ധമായ ഏതെങ്കിലും രീതിയിൽ വ്യക്തിയുടെ അവകാശങ്ങൾ ഹനിക്കുകയോ ചെയ്തതായി തെളിയുന്ന കേസുകളിൽ മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ലഭിക്കും.

രാജ്യത്തിന്റെ അഭിമാനത്തെ ഹനിക്കുന്നതോ സാമ്പത്തിക മേഖലയുടെ ആത്മവിശ്വാസത്തെ മുറിപ്പെടുത്തുന്നതോ ആയ തെറ്റായ വാർത്തകളോ ഊഹാപോഹങ്ങളോ ബോധപൂർവം പ്രചരിപ്പിക്കുന്നവർക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. ഔദ്യോഗിക ജോലിക്കിടെ സർക്കാർ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നവർക്ക വധശിക്ഷയാകും ലഭിക്കുക. ഇസ്‌ലാമിനെയോ ഖുർആനെയോ പ്രവാചകന്മാരെയോ അല്ലെങ്കിൽ മറ്റ് ദൈവിക മതങ്ങളെയോ നിന്ദിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നവർക്കമൂന്ന് മുതൽ പത്തുവർഷം വരെ തടവുശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

സർക്കാർ, സ്വകാര്യ ഫണ്ടുകളിൽ തിരിമറി നടത്തുന്ന സർക്കാർ ജീവനക്കാർക്കമൂന്നമുതൽ അഞ്ചുവർഷം വരെ തടവലഭിക്കും. ആംബുലൻസിന്റെയൊ പൊതുസുരക്ഷാ വാഹനങ്ങളുടെയോ സുഗമമായ ഗതാഗതം ബോധപൂർവം തടസപ്പെടുത്തന്നവർക്കും തടവശിക്ഷ ലഭിക്കും. ശത്രുക്കൾക്കരാജ്യത്തിനഅകത്തേക്കകടക്കാൻ സൗകര്യമൊരുക്കുകയോ വിവരങ്ങൾ കൈമാറി സൗകര്യമൊരുക്കുയോ ചെയ്യുന്നവർക്കകുറ്റം തെളിഞ്ഞാൽ വധശിക്ഷ ലഭിക്കും.