- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിനേഷൻ നിർബന്ധമാക്കി ഒമാൻ; ഉത്തരവ് പ്രാബല്യത്തിൽ വരിക അടുത്തമാസം മുതൽ
മസ്കത്ത്: ഒമാനിലെ പൊതു - സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് അടുത്ത മാസം മുതൽ ജോലി സ്ഥലങ്ങളിൽ പ്രവേശിക്കാൻ കോവിഡ് വാക്സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചിരിക്കേണ്ടത് നിർബന്ധമാക്കി. വാക്സിനെടുക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെയാക്കിയാണ് ദീർഘിപ്പിച്ച് നൽകിയിരിക്കുന്നത്.
അതേസമയം സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും എത്തുന്ന ഉപഭോക്താക്കൾക്കും ഒക്ടോബർ 14ന് ശേഷം കോവിഡ് വാക്സിനേഷൻ നിർബന്ധമാണ്. ഈ തീയ്യതിക്ക് മുമ്പ് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്ക് മാത്രമേ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കാനാവൂ എന്ന് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story