മസ്‌കറ്റ് : ഒമാനിൽ മെഡിക്കൽ ഷോപ്പുകളും ആരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള ലൈസൻസ് നിരക്ക് കൂട്ടാൻ നീക്കം. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് അതാത് വകുപ്പുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്. പഠന സമിതി റിപ്പോർട്ടിന് അതാത് വകുപ്പുകളിൽനിന്ന് അംഗീകാരം ലഭിക്കുന്നതോടെ പുതിയ ഫീസ് പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസും വർധിപ്പിക്കാൻ ആലോചനയുണ്ട്. നിരക്ക് വർധന സ്വദേശികൾക്കുള്ള ആരോഗ്യ സേവനങ്ങളെ ബാധിക്കില്ല. ആരോഗ്യമന്ത്രാലയം നിയമിച്ച പ്രത്യേക സമിതിയാണ് ലൈസൻസ് നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.