രാജ്യത്തെ ഡയബറ്റിക്‌സ്, ഹൈപ്പർടെൻഷൻ, ആസ്ത്മ എന്നീ രോഗങ്ങൾക്കടക്കമുള്ള മരുന്നുകൾക്ക് പത്ത് ശതമാനം വരെ വില കുറയുമെന്ന് റിപ്പോർട്ട്.വിലനിയന്ത്രണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വിലയിൽ ജൂൺ ഒന്നുമുതൽ കുറവുവരുത്തുമെന്ന്കാട്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഫാർമസ്യൂട്ടിക്കൽ അഫെയേഴ്‌സ് ആൻഡ്ഡ്രഗ് കൺട്രോൾ സ്വകാര്യ ഫാർമസികൾക്കും ഡ്രഗ് സ്‌റ്റോറുകൾക്കും സർക്കുലർ നൽകി. നേരത്തെ രണ്ടുതവണ മാറ്റിവെച്ച തീരുമാനമാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്

പട്ടികയിലുള്ള മുഴുവൻ മരുന്നുകളുടെയും പുതുക്കിയ വില വൈകാതെ വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ചെയ്യുമെന്നും സ്ഥാപനങ്ങൾ അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു. ജി.സി.സി തലത്തിൽ മരുന്നുവില ഏകീകരിക്കുന്നതിനായുള്ള ഘട്ടംഘട്ടമായുള്ള നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.