- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കാൻ പാടില്ല; നമ്പർ പ്‌ളേറ്റ് മറക്കുന്ന വിധത്തിൽ സ്റ്റിക്കറുകൾ പാടില്ല; ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് വാഹനങ്ങൾ അലങ്കരിക്കുന്നവർ അറിയാൻ
മസ്‌കത്ത്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ റോയൽ ഒമാൻ പൊലീസ് പുറപ്പെടുവിച്ചു. നിർദേശങ്ങൾ അനുസരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കും. മുന്നിലെയും പിന്നിലെയും വശങ്ങളിലെയും ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കാൻ പാടില്ല. നമ്പർ പ്‌ളേറ്റ് മറക്കുന്ന വിധത്തിലും സ്റ്റിക്കറുകൾ പാടില്ല. സ്റ്റിക്കറുകൾ പതിക്കുമ്പോൾ അവ കാഴ്ചയെ തടസ്സപ്പെടുത്തുന്നില്‌ളെന്ന് ഉറപ്പാക്കണം. മാന്യതക്ക് നിരക്കാത്തതും പ്രകോപനപരവുമായ ചിത്രങ്ങളും മുദ്രാവാക്യങ്ങളും വാഹനത്തിൽ പതിക്കാൻ പാടില്ല. അലങ്കാരവസ്തുക്കളുടെ നിറവും തുണിത്തരങ്ങളും ഒമാന്റെ പൈതൃകത്തെ അപകീർത്തി പ്പെടുത്തുന്നതോ ഗതാഗത സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നതോ ആകരുതെന്നും ആർ.ഒ.പി അറിയിച്ചു. ഈ മാസം 30 വരെയാണ് അലങ്കാരപ്പണികൾ നിലനിർത്താൻ അനുമതിയുള്ളത്.
മസ്‌കത്ത്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ റോയൽ ഒമാൻ പൊലീസ് പുറപ്പെടുവിച്ചു. നിർദേശങ്ങൾ അനുസരിക്കാത്തവരിൽനിന്ന് പിഴ ഈടാക്കും.
മുന്നിലെയും പിന്നിലെയും വശങ്ങളിലെയും ചില്ലുകളിൽ സ്റ്റിക്കറുകൾ പതിക്കാൻ പാടില്ല. നമ്പർ പ്‌ളേറ്റ് മറക്കുന്ന വിധത്തിലും സ്റ്റിക്കറുകൾ പാടില്ല. സ്റ്റിക്കറുകൾ പതിക്കുമ്പോൾ അവ കാഴ്ചയെ തടസ്സപ്പെടുത്തുന്നില്‌ളെന്ന് ഉറപ്പാക്കണം. മാന്യതക്ക് നിരക്കാത്തതും പ്രകോപനപരവുമായ ചിത്രങ്ങളും മുദ്രാവാക്യങ്ങളും വാഹനത്തിൽ പതിക്കാൻ പാടില്ല.
അലങ്കാരവസ്തുക്കളുടെ നിറവും തുണിത്തരങ്ങളും ഒമാന്റെ പൈതൃകത്തെ അപകീർത്തി പ്പെടുത്തുന്നതോ ഗതാഗത സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നതോ ആകരുതെന്നും ആർ.ഒ.പി അറിയിച്ചു. ഈ മാസം 30 വരെയാണ് അലങ്കാരപ്പണികൾ നിലനിർത്താൻ അനുമതിയുള്ളത്.
Next Story