മാന്റെ 47-ാം ദേശീയദിന ആഘോഷങ്ങൾക്ക് നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ദേശീയ പതാകയുടെ വർണങ്ങ ളിൽ നിറഞ്ഞ് നില്ക്കുന്ന റോഡുകളും ദീപാലങ്കാരങ്ങളാൽ തിളങ്ങുന്ന രാത്രികളും ഇപ്പോൾ ഒമാനെ കൂടുതൽ സുന്ദരിയാക്കുന്നു.രാജ്യത്താകെ ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ് സ്വദേശികളും വിദേശികളും. വിദേശികളാവട്ടെ ദേശിയദിനാവധികൾ ആഘോഷിക്കാനായി യാത്രകൾ പ്ലാൻ ചെയ്ത് കഴിഞ്ഞു.

ഗവർണറേറ്റുകളുടെയും നഗരസഭകളുടെയും ആഭിമുഖ്യത്തിലാണ് അലങ്കാര പ്രവർത്തനങ്ങൾ. സ്വകാര്യ വാഹനങ്ങളിലും സർക്കാർ വാഹനങ്ങളിലും വ്യത്യസ്തവും ആകർഷകവുമായ രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്. കാറുകളാകെ മൂടുന്ന രീതിയിലും തിരിച്ചറിയാനാകാത്ത വിധവും ചിത്രപ്പണികൾ ചെയ്തിരിക്കുന്നു. മുന്നിലും പിന്നിലും സുൽത്താൻ ഖാബൂസിന്റെ ചിത്രം വലുതാക്കി പതിപ്പിച്ചും ദേശസ്നേഹം പ്രകടിപ്പിക്കുന്നു.

വിവിധ സ്ഥലങ്ങളിൽ കമാനങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. സുൽത്താന്റെ ചിത്രങ്ങൾ പാതയോരങ്ങളിൽ വെക്കുന്ന പ്രവൃത്തിയും നടന്ന് വരുന്നുണ്ട്. വലിയ രൂപത്തിൽ സുൽത്താൻ ഖാബൂസിന്റെ ചിത്രങ്ങൾ സ്ഥാപനങ്ങളുടെ മുന്നിൽ സ്ഥാപിക്കാനും സ്വകാര്യ സ്ഥാപനങ്ങൾ മത്സരിക്കുകയാണ്