- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒമാൻ ദേശീയ ദിനം; ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികൾ; വിവിധ പരിപാടികളുമായി യുഎഇയും ആഘോഷത്തിൽ പങ്കുചേരും
അബുദാബി: അമ്പത്തിയൊന്നാമത് ദേശീയ ദിനം ആഘോഷിക്കുന്ന ഒമാൻ ജനതയ്ക്ക് ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഒമാൻ ജനതയ്ക്കും ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിനും അഭിനന്ദനങ്ങൾ അറിയിച്ചു. നവംബർ 18നാണ് ഒമാന്റെ ദേശീയ ദിനം.
ഒമാനിലെ ജനതയെ കീർത്തിയും ആദരവും നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ സവിശേഷമായ, ആഴത്തിലുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റ് ചെയ്തു. ഒമാൻ ദേശീയ ദിനമായ നാളെ യുഎഇയും വിവിധ പരിപാടികളും ഷോകളും സംഘടിപ്പിച്ച് ആഘോഷത്തിൽ പങ്കുചേരും.
മറുനാടന് മലയാളി ബ്യൂറോ
Next Story