സ്‌കത്തിലെ പുതിയ രാജ്യാന്തര വിമാനത്താവളം മാർച്ച് ഇരുപതിന് പ്രവർത്തനം ആരംഭിക്കുകയാണ്. വൈകിട്ട് ആറിന് ആദ്യ വിമാനം റൺവേലിറങ്ങുന്നതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം തുടങ്ങുക. ആദ്്യദിനം തന്നെ 177 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിചിട്ടുള്ളത്.

മാത്രമല്ല വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ യാത്രക്കാർക്കുള്ള ചെക്ക് ഇൻ സമയം കർശനമാക്കും. ഇതു സംബന്ധിച്ച് ട്രാവൽ ഏജൻസികൾക്ക് വിമാന കമ്പനികളുടെ ബോർഡ് നിർദ്ദേശം നൽകി. യാത്രക്കാർ മൂന്നു മണിക്കൂർ മുൻപു നിർബന്ധമായും റിപ്പോർട്ട് ചെയ്തിരിക്കണം. വീസ കാൻസൽ ചെയ്യാനെത്തുന്നവർ നാലു മണിക്കൂർ മുമ്പും വിമാനത്താ വളത്തിൽ റിപ്പോർട്ട് ചെയ്യണം. ആഭ്യന്തര, രാജ്യാന്തര യാത്രക്കാർക്കെല്ലാം ഇതു ബാധകമാണെന്നും ബോർഡ് വ്യക്തമാക്കി.

പുതിയ ടെർമിനലിൽ നിന്നുമുള്ള യാത്രയും വിമാന സർവ്വീസുകളും സുഗമമാക്കുന്നതിന്റെ ഭാഗമായാണ് കർശന നിർദേശങ്ങളെന്നും ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ റസാഖ് ജെ അൽ റൈസി അറിയിപ്പിൽ വ്യക്തമാക്കി.

20ന് വൈകിട്ട് 5.30ന് ആദ്യ വിമാനം പുതിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. വൈകിട്ട് 6.50നാണ് ആദ്യ ടേക്ക് ഓഫ്. 3,35,000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിൽ നിർമ്മിച്ച ടെർമിനൽ വർഷത്തിൽ 20 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ടാകും.