- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശനത്തിന് ആശ്വാസമാകും; ഒമാനിൽ ഒരു ഇന്ത്യൻ സ്‌കൂൾ കൂടി ഈ മാസം പ്രവർത്തനം തുടങ്ങും; പുതിയ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്നത് ഫഫിത്തിൽ
ഇന്ത്യക്കാരായ പ്രവാസി കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിന് ആശ്വാസമായി രാജ്യത്ത് മറ്റൊരു ഇന്ത്യൻ സ്‌കൂൾ കൂടി തുറക്കുന്നു.ഒമാനിലെ ഹഫിത്തിൽ ആണ് പുതിയ ഇന്ത്യൻ കമ്യുണിറ്റി സ്‌കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിൽ നടക്കുന്നത്. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഈ മാസം അവസാനം പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇ ന്ത്യൻ സ്‌കൂൾ ബോർഡിന്റെ കീഴിലെ 20ാമത്തെ സ്‌കൂളാണ് ഹഫിത്തിൽ തുറ ക്കുന്നത്. ഒമാനിലെ ബാത്തിന മേഖലയിലെ സഹം മുതൽ അൽ ഖദറ വരെയുള്ള പ്രദേശത്തിലെ വിദ്യാർത്ഥികൾ നിലവിവിൽ സോഹാർ ഇന്ത്യൻ സ്‌കൂളിലും, മുലദ്ധ ഇന്ത്യൻ സ്‌കൂളിലുമാണ് അധ്യയനം നടത്തി വരുന്നത്. ഹഫിത്തിലെ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്തതിനോടുകൂടി ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്ത് അധ്യയനം നടത്തുന്ന സാഹചര്യം ഇല്ലാതാകും. സ്വകാര്യ കെട്ടിടത്തിൽ കിൻഡർ ഗാർഡൻ മുതൽ അഞ്ചാം ക്ലാസ് വരെയാകും ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുക.ഒരു ക്ലാസിൽ 30 കുട്ടികൾ എന്ന കണക്കിൽ 200 കുട്ടികൾക്കാണ് ഈ അധ്യയന വർഷം പ്രവേശനം നൽകുക. സ
ഇന്ത്യക്കാരായ പ്രവാസി കുട്ടികളുടെ സ്‌കൂൾ പ്രവേശനത്തിന് ആശ്വാസമായി രാജ്യത്ത് മറ്റൊരു ഇന്ത്യൻ സ്‌കൂൾ കൂടി തുറക്കുന്നു.ഒമാനിലെ ഹഫിത്തിൽ ആണ് പുതിയ ഇന്ത്യൻ കമ്യുണിറ്റി സ്‌കൂൾ ആരംഭിക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിൽ നടക്കുന്നത്. വിദ്യഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ഈ മാസം അവസാനം പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇ
ന്ത്യൻ സ്‌കൂൾ ബോർഡിന്റെ കീഴിലെ 20ാമത്തെ സ്‌കൂളാണ് ഹഫിത്തിൽ തുറ ക്കുന്നത്. ഒമാനിലെ ബാത്തിന മേഖലയിലെ സഹം മുതൽ അൽ ഖദറ വരെയുള്ള പ്രദേശത്തിലെ വിദ്യാർത്ഥികൾ നിലവിവിൽ സോഹാർ ഇന്ത്യൻ സ്‌കൂളിലും, മുലദ്ധ ഇന്ത്യൻ സ്‌കൂളിലുമാണ് അധ്യയനം നടത്തി വരുന്നത്. ഹഫിത്തിലെ സ്‌കൂൾ പ്രവർത്തനം ആരംഭിക്കുന്തതിനോടുകൂടി ഈ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് വളരെ ദൂരം യാത്ര ചെയ്ത് അധ്യയനം നടത്തുന്ന സാഹചര്യം ഇല്ലാതാകും.
സ്വകാര്യ കെട്ടിടത്തിൽ കിൻഡർ ഗാർഡൻ മുതൽ അഞ്ചാം ക്ലാസ് വരെയാകും ആദ്യ ഘട്ടത്തിൽ പ്രവർത്തിക്കുക.ഒരു ക്ലാസിൽ 30 കുട്ടികൾ എന്ന കണക്കിൽ 200 കുട്ടികൾക്കാണ് ഈ അധ്യയന വർഷം പ്രവേശനം നൽകുക. സ്‌കൂൾ കെട്ടിടത്തിന് വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ച മാറ്റങ്ങൾ വരുത്തിയതിനു ശേഷം താത്കാലിക അനുമതി മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്. അന്തിമ അനുമതിക്കായി ഇന്ത്യൻ സ്‌കൂൾ ബോർഡ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോട് കൂടി പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.