മാനിൽ വിസാ നിയമങ്ങളിൽ പരിഷ്‌കാരങ്ങളുമായി റോയൽ ഒമാൻ പൊലീസ്. ഒരു വർഷ കാലാവധിയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുള്ളവർക്ക് ഒമാനിൽ തങ്ങാവുന്ന കാല പരിധിയിൽ മാറ്റം വരുത്തിയതാണ് പ്രധാന പരിഷ്‌കാരം. നേരത്തെ രണ്ടാഴ്‌ച്ച ഉണ്ടായിരുന്ന കാലാവധി ഒരാഴ്ച കൂടി അധികമായി അനുവദിക്കുകയാണ് ചെയ്തത്.

മൾട്ടിപ്പിൾ എൻട്രി വിസയുള്ളവർക്ക് അതിന്റെ കാലാവധി അവസാനിക്കും വരെ ഒന്നിലധികം തവണ ഒമാനിൽ വരുന്നതിനും ഓരോ തവണ വരുമ്പോഴും ഒരുമാസം വീതം രാജ്യത്ത് തങ്ങാനും അനുമതിയുണ്ടായിരിക്കു മെന്ന് ആർ.ഒ.പി വക്താവ് അറിയിച്ചു. ആവശ്യമെങ്കിൽ ഒരുമാസം കൂടി താമസാനുമതി നീട്ടാനും സാധിക്കും.

വിസാ നിരക്കുകളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. സയന്റഫിക് റിസർച്ച് വിസക്കും സെയിലേഴ്‌സ് ട്രാൻസിസ്റ്റ് വിസക്കും നിക്ഷേപക വിസക്കും അമ്പത് റിയാൽ വീതവും കുടുംബവിസക്കും സ്റ്റഡി വിസക്കും മുപ്പത് റിയാൽ വീതവും തൊഴിൽ വിസക്കും ഒരു മാസത്തെ ടൂറിസ്റ്റ് വിസക്കും ഇരുപത് റിയാൽ വീതവുമാണ് നൽകേണ്ടത്.

സയൻന്റിഫിക് റിസേർച്ച് വിസ - 50 റിയാൽ, സെയ്ലർ, ട്രാൻസിറ്റ് വിസ - 50 റിയാൽ, ഇൻവെസ്റ്റർ വിസ - 50 റിയാൽ, ഫാമിലി വിസ - 30 റിയാൽ, പഠന വിസ - 30 റിയാൽ, തൊഴിൽ വിസ - 20 റിയാൽ, ഒരു മാസത്തെ ടൂറിസ്റ്റ് വിസ - 20 റിയാൽ, ഒരു വർഷത്തെ ടൂറിസ്റ്റ് വിസ - 50 റിയാൽ, കൂട്ടുകാർക്കും ബന്ധുക്കൾക്കുമുള്ള വിസ - 20 റിയാൽ, എക്സ്പ്രസ് വിസ - 30 റിയാൽ, കോൺട്രാക്ട് തൊഴിൽ വിസ - 20 റിയാൽ, ടെക്നിക്കൽ ടീം വിസ - 20 റിയാൽ, ട്രാൻസിറ്റ് വിസ - 05 റിയാൽ, എമർജൻസി വിസ - 15 റിയാൽ, തൊഴിൽ വിസ പുതുക്കുന്നതിന് - 20 റിയാൽ എന്നിങ്ങനെയാണ് പരിഷ്‌കരിച്ച വിസാ നിരക്കുകൾ.