- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ മുതൽ ഒമാനിൽ രാത്രി സഞ്ചാരത്തിന് വിലക്കില്ല; നടപടി കോവിഡ് പ്രതിരോധ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി
കൊവിഡ് പ്രതിരോധ നടപടികൾ ക്രമേണ ലഘൂകരിക്കുന്നതിന്റെ ഭാഗമായി മെയ് 15 മുതൽ രാത്രി സഞ്ചാര വിലക്ക് പിൻവലിക്കാൻ ഒമാൻ തീരുമാനിച്ചു.സ്വകാര്യ വാഹനങ്ങൾക്കും വ്യക്തികൾക്കും രാജ്യത്ത് സഞ്ചാരവിലക്ക് ഉണ്ടായിരിക്കില്ല.
ഒമാനിലെ മുഴുവൻ ഗവർണറേറ്റുകളിലും വാണിജ്യ പ്രവർത്തനങ്ങൾക്ക് രാത്രി 8 മണി മുതൽ പുലർച്ചെ 4 വരെ നിയന്ത്രണം ഏർപ്പെടുത്തും.എന്നാൽ ഫുഡ് സ്റ്റഫ് സ്റ്റോറുകളെ നിരോധനത്തിൽ നിന്നും ഒഴിവാക്കി. ഒപ്പം 'ഹോം ഡെലിവറി' , 'ടേക്ക് എവേ' എന്നിവക്ക് നിരോധനത്തിൽ ഇളവുണ്ട്.
ഉപഭോക്താക്കളെ പ്രവേശിപ്പിക്കുവാൻ അനുവദിച്ചിട്ടുള്ള സമയങ്ങളിൽ 50 ശതമാനം ശേഷിയിൽ മാത്രമേ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കാവൂ. സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങൾ ജോലി സ്ഥലത്ത് എത്തേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടു.