- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലെ കൂടുതൽ നഴ്സുമാർ പിരിച്ചുവിടൽ ഭീഷണിയിൽ; അടുത്ത ഘട്ടത്തിൽ 250 നഴ്‌സുമാർക്ക് നോട്ടീസ് നല്കാനൊരുങ്ങി ആരോഗ്യമന്ത്രാലയം; ഡോക്ടർമാരുടെ നിലയും പരുങ്ങലിൽ; ആശങ്കയോടെ മലയാളി സമൂഹം
മസ്‌കത്ത്: രാജ്യത്തെ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ആശങ്കയൊഴിയുന്നില്ല. മലയാളികൾ ഉൾപ്പെട്ട നിരവധി നഴ്‌സുമാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ പിരിട്ടുവിടൽ നോട്ടീസ് കിട്ടിയതിന് പിന്നാലെ കൂടുതൽ നഴ്‌സുമാരുടെ നില പരുങ്ങലിലേക്ക് നീങ്ങുന്നതായി സൂചന. ആരോഗ്യമന്ത്രാലയം കൂടുതൽ നഴ്‌സുമാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റി്‌പ്പോർട്ട്. അടുത്ത ഘട്ടത്തിലേക്കുള്ള 250ഓളം നഴ്‌സുമാരുടെ പട്ടിക ഒരുങ്ങിയതായാണ് അറിയുന്നത്. ഇതോടൊപ്പം, ഡോക്ടർമാരുടെയും മെഡിക്കൽ സാങ്കേതിക വിദഗ്ധരുടെ ജോലിയും അരക്ഷിതാവസ്ഥയിലാണ്. മുന്നൂറോളം നഴ്‌സുമാർക്ക് പിരിഞ്ഞുപോകാൻ നൽകിയ മൂന്നുമാസ നോട്ടീസിന്റെ കാലാവധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതിൽ ഏറിയകൂറും മലയാളികളാണ്. പത്തുമുതൽ 25 വർഷം വരെ സർവിസുള്ളവരാണ് നടപടിക്ക് ഇരയായവരിൽ കൂടുതലും. പിരിച്ചുവിട്ടവർക്കുള്ള ആനുകൂല്യങ്ങൾ കുറക്കുമെന്ന് മന്ത്രാലയം അറിയിച്ചതായും നടപടിക്ക് ഇരയായവർ പറയുന്നു. കൂടാതെ ദന്തഡോക്ടർമാരെ പൂർണമായി ഒഴിവാക്കുകയെന്നത് സർക്കാർ നയമാണെന്നാണ് സൂചന.
മസ്‌കത്ത്: രാജ്യത്തെ മലയാളികളുൾപ്പെടെയുള്ള പ്രവാസികൾക്ക് ആശങ്കയൊഴിയുന്നില്ല. മലയാളികൾ ഉൾപ്പെട്ട നിരവധി നഴ്‌സുമാർക്ക് കഴിഞ്ഞ ദിവസങ്ങളിൽ പിരിട്ടുവിടൽ നോട്ടീസ് കിട്ടിയതിന് പിന്നാലെ കൂടുതൽ നഴ്‌സുമാരുടെ നില പരുങ്ങലിലേക്ക് നീങ്ങുന്നതായി സൂചന.
ആരോഗ്യമന്ത്രാലയം കൂടുതൽ നഴ്‌സുമാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി റി്‌പ്പോർട്ട്. അടുത്ത ഘട്ടത്തിലേക്കുള്ള 250ഓളം നഴ്‌സുമാരുടെ പട്ടിക ഒരുങ്ങിയതായാണ് അറിയുന്നത്. ഇതോടൊപ്പം, ഡോക്ടർമാരുടെയും മെഡിക്കൽ സാങ്കേതിക വിദഗ്ധരുടെ ജോലിയും അരക്ഷിതാവസ്ഥയിലാണ്.
മുന്നൂറോളം നഴ്‌സുമാർക്ക് പിരിഞ്ഞുപോകാൻ നൽകിയ മൂന്നുമാസ നോട്ടീസിന്റെ കാലാവധി ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതിൽ ഏറിയകൂറും മലയാളികളാണ്. പത്തുമുതൽ 25 വർഷം വരെ സർവിസുള്ളവരാണ് നടപടിക്ക് ഇരയായവരിൽ കൂടുതലും. പിരിച്ചുവിട്ടവർക്കുള്ള ആനുകൂല്യങ്ങൾ കുറക്കുമെന്ന് മന്ത്രാലയം അറിയിച്ചതായും നടപടിക്ക് ഇരയായവർ പറയുന്നു. കൂടാതെ ദന്തഡോക്ടർമാരെ പൂർണമായി ഒഴിവാക്കുകയെന്നത് സർക്കാർ നയമാണെന്നാണ് സൂചന.