- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പത് ശതമാനത്തിലധികം സർക്കാർ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കും; പെട്രോളിയം കമ്പനികളിൽ ശമ്പളം വെട്ടിക്കുറയ്ക്കലും പിരിച്ചുവിടലും; എണ്ണ വിലയിടിവ് സാരമായി ബാധിച്ച ഒമാനിലെ സ്വദേശികളും വിദേശികളും ഒരേ പോലെ ആശങ്കയിൽ
മസ്‌കത്ത്: എണ്ണവിലയിടിവ് ഒമാന്റെ സാമ്പത്തികമേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാനായി കമ്പനികൾ ജോലിക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നതായാണ് റിപ്പോർട്ട്. 50 ശതമാനത്തിലധികം സർക്കാർ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ അധികൃതർ തീരുമാനിച്ചതായി
മസ്‌കത്ത്: എണ്ണവിലയിടിവ് ഒമാന്റെ സാമ്പത്തികമേഖലയെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാനായി കമ്പനികൾ ജോലിക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്നതായാണ് റിപ്പോർട്ട്. 50 ശതമാനത്തിലധികം സർക്കാർ നിക്ഷേപമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ വെട്ടിക്കുറക്കാൻ അധികൃതർ തീരുമാനിച്ചതായി പുതിയ റി്‌പ്പോർട്ടുകൾ പുറത്ത് വരുന്നു.
ഇതുസംബന്ധമായി ധനകാര്യ മന്ത്രി ദാർവിഷ് ബിൻ ഇസ്മാഈൽ ബിൻ അലി അൽ ബലൂഷി ഒപ്പിട്ട സർക്കുലർ കഴിഞ്ഞദിവസം പുറത്തിറങ്ങി. എണ്ണ വിലയിടിവ് കാരണം രാജ്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഈ തീരുമാനമെന്ന് മന്ത്രി സർക്കുലറിൽ പറയുന്നു.
ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് അലവൻസ്, ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള കാർ ഇൻഷുറൻസ് അലവൻസ്, വായ്പകൾ, ബോണസ്, റമദാൻ, ഈദ് വേളകളിൽ ലഭിക്കുന്ന ഇൻസെന്റിവുകൾ തുടങ്ങിയവ നിർത്തലാക്കും. ജീവന ക്കാരുടെ മക്കളുടെ സ്‌കൂൾ ഫീസുകൾ, മൊബൈൽ, ഫോൺ ബില്ലുകൾ, ജീവനക്കാരുടെയും കുടുംബങ്ങളുടെയും വാർഷിക മെഡിക്കൽ പരിശോധനകൾ, സീനിയർ മാനേജർമാർക്ക് നൽകുന്ന സ്വകാര്യ വാഹനങ്ങൾ, ജീവനക്കാർക്കും കുടുംബങ്ങൾക്കുമുള്ള വാർഷിക ടിക്കറ്റുകൾ, വീട്ടുവേലക്കാരികളുടെ അലവൻസ്, വീട്ടുവാടക, ഫർണിച്ചർ അലവൻസ്, കമ്പനിയുടെ സിഇഒ മാർക്കുള്ള ക്രെഡിറ്റ് കാർഡുകൾ എന്നീ ആനുകൂല്യങ്ങളും താൽക്കാലികമായി പിൻവലിക്കും.
സ്വകാര്യ കമ്പനികളിലും ശക്തമായ സാമ്പത്തിക അച്ചടക്കം നടപ്പാക്കുന്നുണ്ട്. വിവിധ കമ്പനികളിൽ ജീവനക്കാരുടെ നിരവധി ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുകഴിഞ്ഞു. പെട്രോളിയം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലും അല്ലാത്തവയിലും ഇവ നടപ്പാക്കുന്നുണ്ട്. ജീവനക്കാരെ പിരിച്ചുവിടൽ, ശമ്പളം വെട്ടിക്കുറക്കൽ, ദീർഘകാല അവധി നൽകൽ തുടങ്ങിയവയും കമ്പനികൾ നടപ്പാക്കുന്നുണ്ട്. പെട്രോളിയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികളിലാണ് ഇവ കാര്യമായി നടപ്പാകുന്നത്. അല്ലാത്ത കമ്പനികളിലും വിദേശികളടക്കം പലർക്കും പിരിച്ചു വിടൽ നോട്ടീസ് ലഭിക്കുന്നുണ്ട്.