മസ്‌കത്ത്: മിഅ്റാജ് ദിനാചരണത്തോടനുബന്ധിച്ച് ഒമാനിൽ 189 പേർക്ക് പൊതുമാപ്പ് അനുവദിച്ചു.സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സുൽത്താന്റെ ആനുകൂല്യം ലഭിക്കുന്നവരിൽ 85 പേർ വിദേശികളാണ്. മോചിതരാകുന്നവർ വിവിധ കേസുകളിൽ പിടിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.