മസ്‌കത്ത്: രാജ്യത്ത് പൊതുസ്ഥലങ്ങളിലും പാർക്കുകളിലും ബാർബിക്യു നടത്തുന്നവർക്കെതിരെ നടപടിയുമായി മസ്‌കത്ത് നഗരസഭ.പാർക്കിലെ പുൽത്തകിടികളിൽ ബാർബിക്യൂയിങ് നടത്തിയവർക്കെതിരെ നഗരസഭ ഇതിനോടകം തന്നെ നടപടി സ്വീകിരിച്ചുവരുന്നുണ്ട്.

പൊതുസ്ഥലങ്ങളിലെ മുനിസിപ്പൽ നിയമ ലംഘന കുറ്റത്തിന് നിരവധി പേരിൽനിന്ന് പിഴ ചുമത്തിയതായി മസ്‌കത്ത് നഗരസഭ അറിയിച്ചു. ബോഷർ, ഗൂബ്ര ലേക്ക് പാർക്കുകളിലാണ് ആർ.ഒ.പിയുടെ സഹകരണത്തോടെ പരിശോധന നടത്തിയത്. പൊതുസൗകര്യങ്ങൾ നശിപ്പിക്കലടക്കം നിയമലംഘനങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.