മാൻ തലസ്ഥാനമായ മസ്‌ക്കറ്റിൽ വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നതിന് നിരോധനം. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂളിൽ വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.

വിദ്യാർത്ഥികളെ ശാരീരികമായി ശിക്ഷിക്കുന്ന അദ്ധ്യാപകർക്ക് അഞ്ച് വർഷം വരെ തടവ് ശിക്ഷയും 5000 റിയാൽ വരെ പിഴയും ലഭിക്കും. കുട്ടികളെ ക്ലാസിൽ നിന്നും പുറത്താക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു

ഗൃഹപാഠം ചെയ്യാത്തതിന് അടക്കം അദ്ധ്യാപകർ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി രക്ഷിതാക്കളിൽ നിന്നും തുടർച്ചയായി പരാതികൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിറക്കിയത്. നിലവിൽ മസ്‌ക്കറ്റിലെ സ്‌കുളുകളിൽ മാത്രമാണ് പുതിയ നിയമം ബാധകമാകുക.

രക്ഷിതാക്കളുടെ തുടർച്ചയായ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസമന്ത്രാലയം ഉത്തരവിറക്കിയത്. ഗൃഹപാഠം ചെയ്യാത്തതിന് അടക്കം അദ്ധ്യാപകർ വിദ്യാർത്ഥികളെ മർദ്ദിക്കുന്നതായി പല രക്ഷിതാക്കളും പരാതിയുമായി രംഗത്ത് എത്തിയിരുന്നു. കുട്ടികളെ ക്ലാസിൽ നിന്നും പുറത്താക്കുന്നതും പുതിയനിയമപ്രകാരം കുറ്റകരമാണ്. നിലവിൽ മസ്‌ക്കറ്റിലെ സ്‌കുളുകളിൽ മാത്രമാണ് പുതിയ നിയമം ബാധകമാകുക. ഭാവിയിൽ രാജ്യമെമ്പാടും ഇത് പ്രാവർത്തികമാക്കുമോ എന്ന് വ്യക്തമല്ല.

കഴിഞ്ഞ മെയ്യിൽ വിദ്യാർത്ഥിയെ മർദ്ദിച്ചതിന് സർക്കാർ സ്‌കൂളിലെ ഒരു വിദേശ അദ്ധ്യാപകനെ ഒമാൻ വിദ്യാഭ്യാസമന്ത്രാലയം പുറത്താക്കിയിരുന്നു. അതെസമയം പുതിയ നിയമത്തോട് സമ്മിശ്രപ്രതികരണം ആണ് അദ്ധ്യാപകരുടെ ഇടയിൽ നിന്നും ഉയരുന്നത്.