വിവാഹിതരും ഒറ്റക്ക് താമസിക്കുന്നവരുമായ വിദേശ തൊഴിലാളികൾക്കായി താമസ കേന്ദ്രങ്ങൾ നിർമ്മിക്കാൻ മസ്‌കത്ത് നഗരസഭ പദ്ധതിയിടുന്നു.ബോഷർ, അമിറാത്ത്, മബേല എന്നിവിടങ്ങളിലാണ് ഇത്തരം താമസകേന്ദ്രങ്ങൾ പരിഗണനയിലുള്ളത്.

താമസകേന്ദ്രങ്ങളുടെ രൂപരേഖ തയാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇത്? പൂർത്തിയായാൽ ഉടൻ നിർമ്മാണകരാർ നൽകുന്നതിന് ടെണ്ടറുകൾ ക്ഷണിക്കും. അമിറാത്തിൽ മാത്രം ഒരു ലക്ഷം ആളുകൾക്കുള്ള താമസമാണ് ആലോചനയിലുള്ളത്.

കുടുംബമായി താമസിക്കുന്നവർക്കും അപ്പാർട്ട്‌മെന്റുകൾക്ക് സ്വന്തമായി വാടക നൽകുന്നവർക്കും കോംപ്ലക്‌സുകളിലേക്ക്? താമസം മാറുന്നത് നിർബന്ധമാകില്ല. അതേ സമയം ഷെയറിങ് അക്കോമഡേഷനുകളിൽ താമസിക്കുന്നവർക്കും വാടക കരാർ സ്വന്തം പേരിൽ അല്ലാത്തവർക്കും ഇത് പ്രയോജനകരമായേക്കും