- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത വർഷം മുതൽ രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നിർബന്ധിത ഇൻഷ്വറൻസ് ഉറപ്പാക്കും; വിദേശികൾക്കും ആശ്വാസകരമാവുന്ന നടപടി ജനുവരി മുതൽ
മസ്‌കറ്റ്: അടുത്ത വർഷം മുതൽ രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നിർബന്ധിത ഇൻഷ്വറൻസ് ഉറപ്പാക്കും.സ്വകാര്യമേഖലയിൽ തൊഴിലാളികൾക്ക് ജനുവരിമുതൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആണ് അറിയിച്ചത്. സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരംലഭിച്ചാൽ ഉടൻ എല്ലാ തൊഴിൽ ഉടമകളും നടപ്പാക്കണമെന്നും ഒമാൻ ചേംബർ ആവശ്യപ്പെട്ടു. ഇതര ജി.സി.സി. രാജ്യങ്ങളിൽ സ്വകാര്യമേഖലയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധ മാണെങ്കിലും ഒമാനിൽ നിർബന്ധമല്ല. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാകുന്നതോടുകൂടി ഒമാനിലെ വിദേശികളായ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസമാകും
മസ്‌കറ്റ്: അടുത്ത വർഷം മുതൽ രാജ്യത്തെ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നിർബന്ധിത ഇൻഷ്വറൻസ് ഉറപ്പാക്കും.സ്വകാര്യമേഖലയിൽ തൊഴിലാളികൾക്ക് ജനുവരിമുതൽ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആണ് അറിയിച്ചത്.
സ്വകാര്യമേഖലയിലെ തൊഴിലാളികൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ആരോഗ്യ ഇൻഷുറൻസ് പദ്ധതി സ്വദേശികൾക്കും വിദേശികൾക്കും നിർബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ അംഗീകാരംലഭിച്ചാൽ ഉടൻ എല്ലാ തൊഴിൽ ഉടമകളും നടപ്പാക്കണമെന്നും ഒമാൻ ചേംബർ ആവശ്യപ്പെട്ടു.
ഇതര ജി.സി.സി. രാജ്യങ്ങളിൽ സ്വകാര്യമേഖലയിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധ മാണെങ്കിലും ഒമാനിൽ നിർബന്ധമല്ല. നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാകുന്നതോടുകൂടി ഒമാനിലെ വിദേശികളായ തൊഴിലാളികൾക്ക് വലിയൊരു ആശ്വാസമാകും
Next Story