- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ചുവടുവയ്പ്പിനൊരുങ്ങി ഒമാൻ പോസ്റ്റ്; ഗവർണറേറ്ററുകളിൽ ന്യൂസ് പേപ്പറുകളുടെ വിതരണം ഏറ്റെടുക്കാൻ സാധ്യത
മസ്‌കറ്റ്: പുതിയൊരു ചുവടുവയ്‌പ്പിനൊരുങ്ങുകയാണ് ഒമാൻ പോസ്റ്റ്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പേപ്പറുകൾ, വീക്കിലികൾ, മാഗസിനുകൾ എന്നിവ വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് ഒമാൻ പോസ്റ്റ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൾ ജബ്രി ചർച്ച നടത്തി. രാജകീയ കൽപ്പന 84/2005ന്റെ കീഴിൽ വരത്തക്ക രീതിയ
മസ്‌കറ്റ്: പുതിയൊരു ചുവടുവയ്‌പ്പിനൊരുങ്ങുകയാണ് ഒമാൻ പോസ്റ്റ്. രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പേപ്പറുകൾ, വീക്കിലികൾ, മാഗസിനുകൾ എന്നിവ വിതരണം ചെയ്യുന്നതിനെക്കുറിച്ചാണ് ഒമാൻ പോസ്റ്റ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ഇൻഫർമേഷൻ മന്ത്രാലയം അണ്ടർ സെക്രട്ടറി അലി ബിൻ ഖൽഫാൻ അൾ ജബ്രി ചർച്ച നടത്തി.
രാജകീയ കൽപ്പന 84/2005ന്റെ കീഴിൽ വരത്തക്ക രീതിയിലാണ് പുതിയ നടപടിയെക്കുറിച്ച് ആലോചിക്കുന്നത്. സുൽത്താനേറ്റിലെ ഗവൺമെന്റ്, സ്വകാര്യ ഇൻസ്റ്റിറ്റിയൂഷനുകളെ സഹായിക്കുകായണ് ഇതിന്റെ ലക്ഷ്യം.
രാജ്യത്ത് നിലവിൽ 88 മെയിൽ ഓഫീസുകളാണ് ഉള്ളത്. ഈ വിഷയത്തെക്കുറിച്ച് ചർച്ച നടത്താൻ ഒമാൻ പോസ്റ്റ് വിവിധ ഗവർണറേറ്റുകലിൽ യോഗം ചേരും.
Next Story