- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്കത്തിലെമ്പാടും കനത്ത മഴയും വെള്ളപ്പൊക്കവും; റോഡുകളിൽ വെള്ളം പൊങ്ങിയത് ഗതാഗത തടസ്സം രൂക്ഷമാക്കി
മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത് ജനജീവിതം ദുസ്സഹമാക്കി. ജബൽ അഖ്ദർ, സുമൈൽ തുടങ്ങി വിവിധയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. രാജ്യത്ത് അനുഭവപ്പെടുന്ന ഉയർന്ന അന്തരീക്ഷമർദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ദാഖിലിയ, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ വിവിധയിടങ്ങളിലാണ് മഴയുണ്ടായത്. മസ്കത്തി
മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത് ജനജീവിതം ദുസ്സഹമാക്കി. ജബൽ അഖ്ദർ, സുമൈൽ തുടങ്ങി വിവിധയിടങ്ങളിൽ ആലിപ്പഴവർഷവുമുണ്ടായി. രാജ്യത്ത് അനുഭവപ്പെടുന്ന ഉയർന്ന അന്തരീക്ഷമർദമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണം.
ദാഖിലിയ, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ ഗവർണറേറ്റുകളിലെ വിവിധയിടങ്ങളിലാണ് മഴയുണ്ടായത്. മസ്‌കത്തിലും സാമാന്യം ശക്തമായ മഴ പെയ്തു. കനത്ത മഴ കാരണം വാദികൾ കരകവിഞ്ഞൊഴുകിയിരുന്നു. ഇതുകാരണം പല ഭാഗങ്ങളിലും ഗതാഗത തടസ്സവുമുണ്ടായി.
ജബൽ അഖ്ദർ, സുമൈൽ, മസ്‌കത്ത്, മത്ര, അമിറാത്ത്, സീബ്, ഖുറിയാത്ത്, അൽഖൂദ്, റൂവി, മുദൈബി, ഇബ്ര തുടങ്ങിയിടങ്ങളിൽ ശക്തമായ ആലിപ്പഴവർഷമുണ്ടായി. ാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിന്നൽപിണറിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ദൂരക്കാഴ്ച കുറയുന്നതിനാൽ വാഹനങ്ങൾ ശ്രദ്ധിച്ച് ഓടിക്കണമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു.